മുംബൈ: മൂന്നാം നിലയില്‍ നിന്ന് താഴേക്കുവീണ് സ്ത്രീക്ക് ദാരുണാന്ത്യം. ശുചീകരണത്തൊഴിലാളിയായ ഗുഡിയ ദേവി എന്ന സ്ത്രീയാണ് മരിച്ചത്.
ഇടവേള സമയത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് സുരക്ഷാ കൈവരിയില്‍ ഇരിക്കുകയായിരുന്നു ഇവർ. ഈ സമയം സുഹൃത്ത് ബണ്ടി എന്നയാള്‍ ഇവരെ തമാശക്ക് പിടിച്ച് തള്ളുകയായിരുന്നു. നിലതെറ്റി താഴെ വീണ ഗുഡിയ ദേവി തൽക്ഷണം മരിച്ചു.
ഡോംബിവലിയിലെ വികാസ് നഗറില്‍ ഗ്ലോബല്‍ സ്റ്റേറ്റ് എന്ന കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഗുഡിയ ദേവി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.