കഴിഞ്ഞ രണ്ടാഴ്ചയായി ഒഡീഷയിലെ സിമിപാല്‍ വനത്തില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നാട്ടുകാരെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. കാട്ടുതീ അണയ്ക്കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതരും.
ഇതിനായുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. ഇതോടെ കാട്ടുതീയുടെ വ്യാപനം തടയാന്‍ സാധിച്ചു.
മഴ പെയ്ത് കാട്ടുതീ നിയന്ത്രണ വിധേയമായതിന്റെ സന്തോഷത്തില്‍ നൃത്തം ചെയ്യുന്ന ഒരു ഫോറസ്റ്റ് ഓഫീസറുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്‌നേഹാ ധാല്‍ എന്ന വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയാണ് മഴ പെയ്ത സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയും ആര്‍ത്തു വിളിയ്ക്കുകയും ചെയ്യുന്നത്.
തങ്ങളുടെ രക്ഷയ്ക്കായെത്തിയ മഴയ്ക്ക് നന്ദി പറയുകയാണ് സ്‌നേഹ. രമേഷ് പാണ്ഡേ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.