നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ പോരടിച്ചതിന്റെ വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് യുവതി ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് സ്വദേശി അന്‍സിയയാണ് വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ഇവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡില്‍ സിനിമയെ വെല്ലും എറ്റുമുട്ടല്‍ നടന്നത്.
തെറിവിളിയും കല്ലേറുമൊക്കെയുണ്ടായിരുന്ന അടിയുടെ വീഡിയോ വിജിത്ത് പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം.
ഇതേക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി. വീഡിയോ താന്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു.
അതിനുശേഷം തയ്യല്‍ക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ് വിജിത്തിനെ മറ്റുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പോലീസ് കേസെടുത്തതോടെ അന്‍സിയ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിയയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്.