വിവാഹം കഴിഞ്ഞ് പത്തുദിവസമായപ്പോഴേക്കും ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് യുവാവ് ഭാര്യയ്ക്ക് എതിരെ പരാതി നല്‍കിയത്.
പത്ത് ദിവസം മുമ്പാണ് യുവാവും യുവതിയും വിവാഹിതരായത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഭര്‍ത്താവും വീട്ടുകാരും ഗര്ഭക്കാര്യം അറിയുന്നത്.
പരിശോധനയില്‍ യുവതി എട്ട് മാസം ഗര്‍ഭിണിയെന്ന് വ്യക്തമായി. വിവാഹത്തിനു മുന്‍പു തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം യുവാവ് നിഷേധിച്ചു.
എന്നാല്‍ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നും ആ ബന്ധം വീട്ടുകാര്‍ സമ്മതിക്കാത്തതിനാലാണ് ഇപ്പോഴത്തെ വിവാഹം നടന്നതെന്നും അയല്‍വാസികള്‍ പറയുന്നു.
ഈ ബന്ധം വീട്ടുകാര്‍ നിഷേധിച്ചപ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിനെതിരെ വിവാഹത്തട്ടിപ്പിന് യുവാവ് പൊലീസില്‍ പരാതി നല്കി.