ബംഗളൂരു: അജ്ഞാത നമ്പറിൽ നിന്ന് യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോയും സന്ദേശങ്ങളും എത്തുന്നതായി പരാതി. ബംഗളൂരുവിലാണ് സംഭവം. വാട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോ എത്തിയതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
യുവതിയുടെ ഫോണിലേക്ക് ആദ്യം വാട്സ്ആപ്പ് വഴി മെസേജ് വന്നു. കോൺടാക്റ്റ് ലിസ്റ്റിൽ അയച്ചയാളുടെ നമ്പർ ഇല്ലാത്തതിനാൽ ആരാണെന്ന് അന്വേഷിച്ച് യുവതി മറുപടി അയച്ചു. പിന്നാലെ ഈ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങളും പോൺ വീഡിയോകളും എത്താൻ തുടങ്ങി.
തുടർച്ചയായി ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഫോണിയിലേക്ക് വരാൻ തുടങ്ങിയതോടെ നമ്പറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം യുവതി ആരംഭിച്ചു.
മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഈ നമ്പറിൽ നിന്ന് വീഡിയോ കോളും വരാൻ തുടങ്ങി. വീഡിയോ കോൾ അറ്റൻഡ് ചെയ്തപ്പോൾ വിളിച്ചയാൾ തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.
പ്രതിയെ പിടികൂടാനാണ് യുവതി നമ്പര്‍ ബ്ലോക്ക് ചെയ്യാതിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിൽ മൊഴി നൽകുന്ന സമയത്തും അശ്ലീല സന്ദേശങ്ങൾ യുവതിക്ക് ലഭിച്ചിരുന്നു.
സന്ദേശങ്ങൾ അയച്ചിരുന്ന നമ്പർ സ്വിച്ച് ഓഫാണെന്നും മറ്റെന്തോ മാർഗമുപയോഗിച്ചാണ് ഇയാൾ സന്ദേശങ്ങൾ അയക്കുന്നതെന്നും പോലീസ് പറഞ്ഞു.