ചണ്ഡീഗഡ്: പുതിയ കാമുകനൊപ്പം ജീവിക്കാന്‍ പഴയ കാമുകന് വിഷം കൊടുത്ത് കൊന്ന കേസില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ധരംപാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. അമൃത്സര്‍ സ്വദേശി റോസിയെയാണ് ഗുര്ഗാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇവര്‍. രജീന്ദര്‍പാല്‍ എന്നയാളുടെ ഭാര്യയായിരുന്ന യുവതി ഇയാളെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ജീവിതം തുടങ്ങിയത്.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ധരംപാലിനൊപ്പമായിരുന്നു റോസി താമസിച്ചിരുന്നത്. ഇതിനിടെയാണ് സാഹിബ് മാസിയ എന്നയാളുമായി അടുക്കുന്നത്. ഈ ബന്ധത്തിന് ധരംപാല്‍ തടസമായതോടെ പുതിയ കാമുകന്റെ സഹായത്തോടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ധരംപാലിന് സുഖമില്ലെന്ന് പിതാവിനെ അറിയിച്ചു. പിതാവെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയ പിതാവ് പൊലീസില്‍ പരാതി നല്കി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്തായാലും യുവതിയുടെ പ്രവൃത്തി ഗ്രാമവാസികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.