കുത്തിവയ്പ്പ് എടുത്തതിനെത്തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായ സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയുടെ ചില്ല് തകര്‍ത്തു.
സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്നവരെ പ്രതിയാക്കി പൂവാര്‍ പോലീസ് കേസെടുത്തു. പഴയകട റോയല്‍ മെഡിസിറ്റി ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം.
വ്ളാത്താങ്കര സ്വദേശിയും എട്ടു മാസം ഗര്‍ഭിണിയുമായ യുവതി, ഇന്‍സുലിന്‍ കുത്തിവയ്ക്കാന്‍ എത്തിയതാണ് തുടക്കം.
ഇവരെ നേരത്തെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും വീടിനു സമീപത്തെ ആശുപത്രിയില്‍ എത്തി ദിവസവും അഞ്ചു നേരം ഇന്‍സുലിന്‍ കുത്തി വയ്ക്കണമെന്നു ഡിസ്ചാര്‍ജ് ചെയ്യുന്ന വേളയില്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് എത്തിയ യുവതിക്ക് ഒന്നിനു പകരം രണ്ടു ഡോസ് കുത്തിവയ്പ് എടുത്തുവെന്നും ഇതോടെ കുഴഞ്ഞു വീണുവെന്നും ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് വീണ്ടും എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു.