പുരുഷ സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിലൊന്നായാണ് മീശയെ കരുതുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് മീശ വന്നാല്‍ അത് മോശമെന്നാണ് മിക്കവരുടെയും ധാരണ.
ഇത്തരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം സംഭവിച്ച പല സ്ത്രീകള്‍ക്കും മീശ വളരാറുണ്ട്. പലരും കിളിര്‍ത്തു തുടങ്ങുമ്പോഴേ അത് ഷേവ് ചെയ്തു കളയാറുമുണ്ട്.
പക്ഷെ ഒരു കൗമാരക്കാരനെ പോലെ മീശയുള്ള സ്ത്രീയെ സങ്കല്‍പ്പിക്കാനാകുമോ. എന്നാല്‍ അങ്ങനെയുമുള്ള സ്ത്രീകളുണ്ട്. അത്തരമൊരാളാണ് കണ്ണൂരുകാരി ഷൈജ.
തന്റെ മീശയില്‍ നാണിക്കാനോ ഷേവ് ചെയ്തു കളയാനോ മെനക്കെടാതെ അന്തസ്സായി വളര്‍ത്തി നടക്കുകയാണ് ഇവര്‍. ആരെയും ഒന്ന് അമ്പരപ്പിക്കുന്നതാണ് ഷൈജയുടെ കഥ.
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഷൈജ ശ്രദ്ധിക്കപ്പെടുന്നത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ് ഈ മീശക്കാരി.
യൗവ്വനത്തിലേക്ക് കടന്നപ്പോഴാണ് ഷൈജക്ക് മീശ മുളച്ചു തുടങ്ങിയത്. അന്നേ തുടങ്ങി കൂട്ടുകാരുടെയും ബന്ധുക്കളുടെയും കളിയാക്കലുകള്‍. എന്നാല്‍ മൈന്‍ഡ് ചെയ്യാതിരുന്നതോടെ അതെല്ലാം അവസാനിച്ചു. എങ്കിലും ചടങ്ങുകളിലും പൊതു ഇടങ്ങളിലും പോകുമ്പോള്‍ ആള്‍ക്കാര്‍ മീശയിലേക്ക് തുറിച്ചു നോക്കും.
ദേ മീശ നോക്ക്… പെണ്ണിന് മീശ… അയ്യേ… ഇതെന്താ ആണാണോ.. എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. എന്നാല്‍ ഷൈജയുടെ മറുപടി ഇതാണ്. ഒരു മീശ അല്ലേ ചേട്ടാ.. മൂക്കിന് കീഴെയുള്ള കുറച്ചു രോമങ്ങള്‍.. അതിന്റെ പേരില്‍ എന്തിനാണി പുകില്. മീശ എനിക്ക് പ്രിയപ്പെട്ടതാണ്.
എന്റെ മറ്റെല്ലാ ശരീര ഭാഗങ്ങളോടുമുള്ള ഇഷ്ടമാണ് മീശയോടും. അതുകൊണ്ടുതന്നെ അതിന്മേല്‍ കത്തി വെക്കുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകള്‍ ശ്രദ്ധിക്കാറുമില്ല. മീശ ഇരിക്കുന്നത് എന്റെ മുഖത്തല്ലേ അതില്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം എന്നും ഷൈജ ചോദിക്കുന്നു.
പിസിഓഡി (PCOD) പ്രശ്‌നം കൊണ്ടാണോ മീശയെന്ന് ചോദിക്കുന്നവരോടും ഷൈജക്ക് മറുപടി ഉണ്ട്. പുരുഷ ഹോര്‍മോണ്‍ ശരീരത്തില്‍ കുറച്ചു കൂടുതലാണ്.. അത്രതന്നെ.. അല്ലാതെ പിസിഓഡി പ്രശ്‌നം കൊണ്ടല്ലെന്നും ഷൈജ വ്യക്തമാക്കുന്നു.
മീശക്കാരി എന്ന കമന്റടിയൊന്നും ഷൈജയ്്ക്ക പ്രശ്‌നമല്ല. മീശയെ എനിക്കത്രക്ക് ഇഷ്ടമാണ്. ചിലര്‍ ഉപദേശിക്കാനും എത്താറുണ്ട്. മോശമല്ലേ… നാണമില്ലേ എന്നമട്ടില്‍ കമന്റടിക്കുന്ന ചിലരുമുണ്ട്. എന്റെ ഭര്‍ത്താവിനും മകള്‍ക്കും ഇല്ലാത്ത പ്രശ്‌നം നിങ്ങള്‍ക്കെന്തിനാണെന്ന് തിരിച്ചു ചോദിക്കും.
വീട്ടുകാരും ഷൈജയോട് മീശയെടുക്കണമെന്ന് പറഞ്ഞിട്ടില്ല.. ചിലരൊക്കെ മീശയില്‍ വന്നു പിടിച്ചു നോക്കാറുണ്ട്. നല്ല കട്ടിയുണ്ട് എന്റെ മീശക്ക്.. ആരെങ്കിലും പിടിച്ച് കൊഴിഞ്ഞെങ്ങാനും പോയാല്‍ ഭയങ്കര വിഷമമാണ് എന്നും ഷൈജ പറയുന്നു.
മീശ മാത്രം തൊടാന്‍ ഞാന്‍ സമ്മതിക്കില്ല. അതാണ് എന്റെ നിലപാടെന്നും ഷൈജ പറയുന്നു. ഷൈജയുടെ ഈ മനോഭാവത്തിനാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കൈയ്യടിക്കുന്നത ലക്ഷ്മണന്‍ എന്നാണ് ഷൈജയുടെ ഭര്‍ത്താവിന്റെ പേര്. അശ്വികയെന്ന മകളും ഇവര്‍ക്കുണ്ട്.