മുളങ്കുന്നത്തുകാവ്: രാത്രിയിൽ വീട്ടമ്മയെ വിളിച്ചുണർത്തി വായിലെ പല്ലുകൾ അടിച്ചു തെറിപ്പിച്ചു. അടിയിൽ അറുപതുകാരിയായ വീട്ടമ്മയുടെ രണ്ടു പല്ലുകൾ നഷ്ടപ്പെട്ടു. സംഭവത്തോടനുബന്ധിച്ച് വീട്ടിലെ പണികൾക്ക് വരാറുള്ളയാളും അയൽവാസിയുമായആൾക്കെതിരെ കേസെടുത്തു.
പത്തനംതിട്ട സ്വദേശിയായ കണ്ണനെ (45) തിരെയാണ് വിയ്യൂർ പോലീസ് കേസെടുത്തിരിക്കുന്നത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആ ശുപ ത്രിയിൽ ചികിത്സ തേടിയ വീട്ടമ്മ വെള്ളിയാഴ്ച വൈകീട്ടാണു പരാതി നൽകിയത്.
വീട്ടിൽ കൂലിപ്പണിക്കു വരാറുള്ള കണ്ണൻ ഒരു മാസമായി ജോലിക്കു വരാറില്ലായിരുന്നു. ജോലിക്ക് ഇയാളെ തിരക്കി വീട്ടമ്മ കണ്ണന്റെ വീട്ടിൽ പല പ്രാവശ്യം എത്തിയിരുന്നു. രാത്രിയിൽ കണ്ണൻ എത്തി അയൽവാസിക്ക് അസുഖമാണെന്നു പറഞ്ഞ് വീട്ടമ്മയെ വിളിച്ചുണർത്തി വീടിന്റെ പുറത്തേക്കു കൊണ്ടുവന്നു. ഈ സമയം വീടിനകത്ത് ഇവരുടെ മകനും ഭർത്താവുമുണ്ടായിരുന്നു.
മകൻ എവിടെയാണെന്നു ചോദിച്ച് കണ്ണൻ മുഖത്തടിക്കുകയായിരുന്നു. അടിയിൽ വീട്ടമ്മയുടെ പല്ലുകൾ ഇളകി തെറിക്കുകയായിരുന്നു. കഞ്ചാവിന്റെ അടിമയാണ് കണ്ണനെന്നു പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.