അമ്പലപ്പുഴയില്‍ നവവധു വിവാഹത്തിനു മുമ്പുതന്നെ ഗര്‍ഭിണിയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍.
കരൂര്‍ മാളിയേക്കല്‍ സ്വദേശി നൈസാം (47) ആണ് അറസ്റ്റിലായത്. ഹാര്ഡ്വെയര് വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയില്‍ അഞ്ച് വര്‍ഷത്തോളം യുവതി ജോലി ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് വിവാഹിതയായ യുവതി വയറുവേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.
പരിശോധനയില്‍ യുവതി വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തും വ്യാപാരിയുമായ നൈസാം യുവതിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്.
അഞ്ച് വര്‍ഷത്തോളമായി നൈസാം യുവതിയെ പീഡിപ്പിച്ച് വരികയായിരുന്നു. നൈസാം മുന്‍കൈ എടുത്താണ് സുഹൃത്തായ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിച്ചത്.
വിവാഹം നടക്കുന്നതിന് ഒരാഴ്ച മുന്‍പും ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. വ്യാപാര സ്ഥാപനത്തില്‍വെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം.
പതിനാറ് വയസുമുതല്‍ നൈസാം പീഡിപ്പിക്കുന്നതായി യുവതി പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
കൂടാതെ ആലപ്പുഴയിലെ ലോഡ്ജമുറിയില്‍ എത്തിച്ച ശേഷം മദ്യം നല്കി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വെയ്ക്കുകയും ചെയ്തതായി യുവതി പറയുന്നു.
യുവതിയുടെ വീട്ടിലെ സാമ്പത്തികസ്ഥിതി ചൂഷണം ചെയ്താണ് പ്രതി പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചത്.
പീഡന വിവരം പുറത്തായതിന് പിന്നാലെ നാട്ടുകാര്‍ നൈസാമിനെ തടഞ്ഞ് നിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.