പൂന ജയില് സൂപ്രണ്ട് സ്വാതി ജോഗ്ദന്തിനെ സര്വീസില് നിന്നു പുറത്താക്കി സംസ്ഥാന സര്ക്കാര്.
രണ്ടില് കൂടുതല് കുട്ടികള് പാടില്ലെന്ന ചട്ടം ലംഘിച്ചുവെന്നതാണ് ഇവരുടെ മേലുള്ള പ്രധാന കുറ്റം.
കൂടാതെ ഇക്കാര്യം മറച്ചു വച്ചതിനും കൂടിയാണ് നടപടി.
രണ്ടില് കൂടുതല് കുട്ടികള് ഉള്ളവര് സര്ക്കാര് ജോലിക്ക് അര്ഹരല്ലെന്ന് 2005 മുതല് മഹാരാഷ്ട്ര സിവില് സര്വീസസ് നിയമത്തില് വ്യവസ്ഥയുണ്ട്.
തനിക്ക് രണ്ട് പെണ്മക്കളുള്ള കാര്യം ജോലിയ്ക്കു ചേരുമ്പോള് തന്നെ സ്വാതി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു.
എന്നാല് 2007ല് മൂന്നാമത്തെ കുട്ടി ജനിച്ചുവെങ്കിലും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ഇത് അന്വേഷണത്തില് കണ്ടെത്തിയതോടെയാണ് ഇവരുടെ ജോലി തെറിച്ചത്.