ഓടുന്ന കാറിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. അമേരിക്കയിലെ ഓഹിയോ സ്വദേശിനിയായ ഡാസിയ പിറ്റ്മാൻ എന്ന യുവതിയാണ് കാറിനുള്ളിൽ പ്രസവിച്ചത്. ഗർഭത്തിന്റെ മുപ്പത്തിയെട്ടാമത്തെ ആഴ്ച്ച വീട്ടുകാർക്കൊപ്പം സഞ്ചരിക്കവെയാണ് സംഭവം നടന്നത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡാസിയ ഭർത്താവിനും അദ്ദേഹത്തിന്റെ സഹോദരിക്കും രണ്ടുമക്കൾക്കും ഒപ്പമാണ് ആശുപത്രിയിലേക്ക് തിരിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുമ്പ് പ്രസവ വേദന കലശലാകുകയും അമിതമായ രക്തസ്രാവമുണ്ടാകുകയുമായിരുന്നു.
കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന് മനസിലായ ഭർത്താവും അദ്ദേഹത്തിന്റെ സഹോദരിയും കാറിനുള്ളിലെ സീറ്റ് പുറകിലേക്ക് നിവർത്തി പ്രസവിക്കാനുള്ള സൗകര്യമൊരുക്കി നൽകി. പിന്നീട് ഡാസിയ ഇരട്ടകുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
പിന്നീട് അമ്മയേയും കുഞ്ഞുങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും സുഖമായിരിക്കുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്.