ഗുരുവായൂര്‍: ഗുരുവായൂരില്‍ യുവാവ് മരിച്ച സംഭവത്തില്‍ സദാചാര പോലീസിന്റെ ഇടപെടല്‍ ഇല്ലെന്ന് പോലീസ്. ഭര്‍തൃമതിയായ യുവതിയുമായി ലോഡ്ജില്‍ താമസിച്ചയാള്‍ യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മര്‍ദനമേറ്റതിനെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ഇതിനെ സദാചാരക്കൊലപാതകമായി കാണാനാവില്ലെന്നാണ് പോലീസ് വ്യക്തമാക്കി.
പാവറട്ടി മരുതയൂര് അമ്പാടി വീട്ടില്‍ ജയരാമന്റെ മകന് സന്തോഷ് (43) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് മുതുവട്ടൂര്‍ കുന്നത്തുള്ളി ദിനേഷ് (47), ബന്ധുവായ നെല്ലുവായ് മുട്ടില്‍ പാണ്ടികശാല വളപ്പില്‍ മഹേഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയുന്ന രണ്ടാളുടെ പേരില്‍കൂടി കേസുണ്ട്. 23-ന് ഗുരുവായൂര്‍ കിഴക്കേനടയിലെ ലോഡ്ജിലായിരുന്നു സംഭവം. സന്തോഷും ദിനേഷും സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ദിനേഷിന്റെ ഭാര്യയുമായി സന്തോഷ് അടുപ്പത്തിലാകുന്നത്. ഒരാഴ്ച മുമ്പ് സന്തോഷിനൊപ്പം യുവതി വീടുവിട്ടിറങ്ങി.
ഇവരെ അന്വേഷിച്ചപ്പോള്‍ ഗുരുവായൂരിലെ ലോഡ്ജിലുണ്ടെന്ന് വിവരം ലഭിച്ചു. രണ്ടുപേരും പൊള്ളാച്ചിക്ക് സ്ഥലം വിടാനൊരുങ്ങുമ്പോള്‍ ദിനേഷും ബന്ധുക്കളും ലോഡ്ജിലെത്തി പിടികൂടി. ലോഡ്ജിനു മുന്നിലെ റോഡില്‍വെച്ച് അവര്‍ സന്തോഷിനെ മര്‍ദിച്ചു.കൂലിപ്പണിക്കാരായിരുന്നു ദിനേഷും ചെറുകിട കച്ചവടക്കാരനായ സന്തോഷും. ദിനേഷിന്റെ ഭാര്യ ജോലിക്കായി വീട്ടില്‍നിന്നു പോയിട്ടു രണ്ടാഴ്ചയായി. ഗുരുവായൂരിലുണ്ടെന്നു വിവരം ലഭിച്ചതോടെ ദിനേഷും ബന്ധുക്കളും ഇവര്‍ താമസിച്ച ലോഡ്ജിലെത്തിയത്. ബഹളമുണ്ടായതിനെ തുടര്‍ന്ന് ഇവരെ ലോഡ്ജില്‍നിന്നു പുറത്താക്കി. തുടര്‍ന്നു റോഡില്‍ വച്ചു ബഹളവും അടിപിടിയുമുണ്ടായി.
ദിനേശിന്റെയും കൂടെവന്നവരുടെയും അടി കൊണ്ട് തലയ്ക്കു പരിക്കേറ്റ സന്തോഷ് ബോധരഹിതനായി വീഴുകയായിരുന്നു.ആക്ട്സ് പ്രവര്‍ത്തകര്‍ ഇയാളെ ആദ്യം ചാവക്കാട് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസിനു സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തലയ്ക്കെറ്റ പരിക്കാണു മരണ കാരണം എന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.