ലിംഗമാറ്റം നടത്താമെന്ന് വിശ്വസിപ്പിച്ച് സ്വവര്‍ഗപങ്കാളിയെ യുവതിയും മന്ത്രവാദിയും ചേര്‍ന്ന് കൊലപ്പെടുത്തി. 30കാരിയായ പ്രിയയാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കേസില്‍ മന്ത്രവാദിയെയും യുവതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി 24കാരിയായ പ്രിയയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും സ്വവര്‍ഗ പങ്കാളികളായതതായും പോലീസ് പറഞ്ഞു.
പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിയുടെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ മനസിലാക്കി. വീട്ടുകാര്‍ മറ്റ് വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിച്ചെങ്കിലും പ്രിയ അതിന് സമ്മതിച്ചില്ല.
പ്രിതീയുമായുള്ള ബന്ധം തുടരുന്നത് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് കുടുംബം കരുതുകയും ചെയ്തതായി പോലീസ് പറഞ്ഞു.
അതിനിടെ, പ്രീതിയും അമ്മയും ചേര്‍ന്ന് പ്രിയക്ക് ലിംഗമാറ്റം നടത്താന്‍ താത്പര്യമുണ്ടെന്ന കാര്യം പ്രദേശത്തെ മന്ത്രവാദി
രാംനിവാസിനെ അറിയിച്ചു.
തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രിയയെ കൊലപ്പെടുത്തിയാല്‍ ഒന്നരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രീതിയുടെ അമ്മ വാഗ്ദാനം നല്‍കിയിരുന്നു.
ലിംഗമാറ്റം നടത്തിയാല്‍ പ്രീതിയെ വിവാഹം ചെയ്യാന്‍ കഴിയുമെന്ന് മന്ത്രവാദി പ്രിയയെ വിശ്വസിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ലിംഗമാറ്റം നടത്താമെന്ന വ്യാജേനെ പ്രിയയെ വനത്തിലേക്ക് കൊണ്ടുപോയി.
അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നദിക്കരയില്‍ വച്ച് പ്രിയയോട് കണ്ണടച്ച് കിടക്കാന്‍ പറഞ്ഞെന്നും അതിന് ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് മന്ത്രവാദി
സമ്മതിച്ചതായും പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.