മുഖ്യജോലിയ്ക്കൊപ്പം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്.
ചിലപ്പോഴെങ്കിലും പ്രധാന ജോലിയെക്കാള്‍ വരുമാനം ചെറിയ ജോലികളില്‍ നിന്ന് ലഭിയ്ക്കാം. അറ്റ്ലാന്റ മാര്ട്ടിന് എന്ന യുവതിയുടെ അനുഭവം ഇത്തരത്തിലുള്ളതാണ്.
ഒരു ഫ്ലൈറ്റ് ഡിസ്പാച്ചറായിരുന്നു അറ്റ്ലാന്റ. എന്നാല്‍ ഈ ജോലിയില്‍ നിന്ന് വേണ്ടത്ര വരുമാനം കിട്ടാതെ വന്നതോടെ മറ്റ് ജോലികള്‍ അറ്റ്ലാന്റ അന്വേഷിയ്ക്കാന്‍ തുടങ്ങി.
2019 ജൂലൈയില്‍ ഒരു ഡെലിവറി ഡ്രൈവറായി അവള് ജോലി ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അവള്‍ക്ക് തന്റെ എയര്‍പോര്‍ട്ട് ജോലി ഉപേക്ഷിച്ചു.
ഇപ്പോള്‍ ആഴ്ചയില്‍ 1,000 പൗണ്ട് അതായത് 1,00,082 രൂപയാണ് 21-കാരിയായ അറ്റ്ലാനയുടെ വരുമാനം. ദിവസം 11 മണിക്കൂര്‍ വരെയാണ് അറ്റ്ലാന്റ ജോലി ചെയ്യുന്നത്.
ഒരു കുട്ടിയുടെ അമ്മയായ അറ്റ്ലാന്റ മകള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ ജോലിയ്ക്ക് കയറിയിരുന്നു.
പ്രസവാവധിയിലായിരിക്കുമ്പോള്‍ ഡെലിവറി ജോലികള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ആ ജോലിയും കുട്ടിയുടേയും വീട്ടുകാര്യങ്ങളും ഒരുമിച്ച് കൊണ്ടു പോകാന്‍ അറ്റ്ലാന്റയ്ക്ക് സാധിച്ചു.
മാത്രമല്ല, ഡെലിവറി ജോലികള്‍ ചെയ്ത് കുറച്ച് അധിക പണം സമ്പാദിക്കാമെന്ന് അവള് തിരിച്ചറിഞ്ഞു.
ഇതേക്കുറിച്ച് അറ്റ്ലാന്റയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ സന്തോഷത്തോടെയാണ് ഈ ജോലി ചെയ്യാന്‍ തീരുമാനിച്ചത്. ഡെലിവറി ചെയ്യുന്ന ജോലിയായത് കൊണ്ട്, സമയം എനിക്ക് തിരഞ്ഞെടുക്കാം.
എപ്പോള്‍ ജോലിയ്ക്ക് കയറണമെന്നും, എത്ര സമയം ചെയ്യണമെന്നും എല്ലാം എന്റെ സൗകര്യത്തിന് എനിക്ക് തീരുമാനിക്കാന്‍ സാധിക്കും. അതേസമയം ഡെലിവറി ചെയ്യുന്നത് സ്വയം തൊഴിലാണ്.
ഇത് എന്നും കാണുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കിട്ടുന്ന പണത്തിനും ഒരു ഗ്യാരണ്ടിയുമില്ല. പക്ഷേ എനിക്ക് ഖേദമില്ല. ഇപ്പോള്‍ ഞാന്‍ നന്നായി സമ്പാദിക്കുന്നുണ്ട്.
നിങ്ങള്‍ എത്ര മണിക്കൂര്‍ ചെലവഴിക്കുന്നുവോ അത്രയും കൂടുതല്‍ പണം സമ്പാദിക്കാം. എന്നാല്‍ എത്ര മണിക്കൂര്‍ പണിയെടുക്കണം എന്നത് നിങ്ങളുടെ സൗകര്യമാണ്.
2021 ഡിസംബറില്‍ രണ്ടാഴ്ചത്തേക്ക് ഞാനും എന്റെ മകളും എന്റെ പങ്കാളിയും ഡിസ്നി വേള്‍ഡിലേക്ക് ടൂര്‍ പോയിരുന്നു.
അത് എന്റെ മകളുടെ ആദ്യത്തെ അവധിക്കാല യാത്രയായിരുന്നു. ജോലിയ്ക്ക് പോയി ഞാന്‍ ഇതിനകം രണ്ട് കാറുകള്‍ വാങ്ങി.
മകളുടെ മൂന്നാം ജന്മദിനം ജൂണ്‍ മാസത്തിലാണ്. ഇപ്രാവശ്യം ലണ്ടന്‍ മൃഗശാലയിലേക്കുള്ള ഒരു യാത്രയാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അറ്റ്ലാന്റ പറയുന്നു.