വല്ലപ്പോഴും പിടിപെടുന്ന ജലദോഷത്തെ വളരെ നിസാരമായി കാണുന്നവരാണ് ഭൂരിഭാഗമാളുകളും. അത്തരത്തിൽ തനിക്കു വന്ന ജലദോഷത്തെ നിസാരമായി കണ്ട ഒരു യുവതിക്ക് നഷ്ടമായത് ഇരു കൈയ്യും കാലുകളുമാണ്. ടിഫാനി കിംഗ് എന്നാണ് ഇവരുടെ പേര്.
വർഷങ്ങൾക്കു മുന്പ് ടിഫാനിക്ക് ഇരുപത് വയസുള്ളപ്പോൾആർത്രൈറ്റിസ് പിടിപെട്ടിരുന്നു. ഇതു പരിഹരിക്കാനായി ഇമ്മ്യൂണോസപ്രസ്സെന്റ് എന്ന മരുന്ന് തുടർച്ചയായി കഴിച്ച ഇവർക്ക് എപ്പോഴും ജലദോഷവും പിടിപെട്ടിരുന്നു.
വർഷങ്ങൾ കഴിഞ്ഞും തുടർച്ചയായി അത്തരത്തിൽ കഴിഞ്ഞ ജനുവരിയിലും ജലജദോഷം വന്നപ്പോഴും ടിഫാനി അത് കാര്യമായി എടുത്തിരുന്നില്ല. തുടർന്ന് രാത്രിയായപ്പോഴേക്കും ഇവർക്ക് ബോധവും നഷ്ടമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച ഇവരെ സൂക്ഷമ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ബാക്ടീരിയൽ ന്യൂമോണിയ ഇവരിൽ ബാധിച്ചെന്ന് ഡോക്ടർമാർക്ക് മനസിലായത്.
ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവരുടെ കരൾ, കിഡ്നി എന്നിവയുടെ പ്രവർത്തനവും നിലച്ചിരുന്നു.ജീവൻ പോലും നഷ്ടമായേക്കാവുന്ന അവസ്ഥയായതോടെ കഠിനപരിശ്രമത്തെ തുടർന്ന് ഡോക്ടർമാർ ടിഫാനിടെ ജീവൻ രക്ഷിച്ചു. എന്നാൽ ഇവർക്ക് നഷ്ടമായത് കൈകാലുകളായിരുന്നു.
ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരം ജലദോഷത്തിന്റെ രൂപത്തിൽ കാട്ടിയതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അത് മനസിലാകാതെ പോയതാണ് ഇവർക്ക് കൈകാലുകൾ നഷ്ടമാകാൻ കാരണമായതെന്നും അവർ കൂട്ടിച്ചേർത്തുയ. മാനസികമായി തകർന്നു പോയ ടിഫാനി തന്റെ രണ്ടാം ജ·ം മനോഹരമാക്കാനുള്ള തയ്യാറെടുപ്പിലാണ്.