പ്രേമത്തിനു കണ്ണും മൂക്കുമൊന്നുമില്ലെന്നു പറയാറുണ്ട്. എന്നിരുന്നാലും നമ്മള് പ്രണയിക്കുന്ന ആളെക്കുറിച്ച് ഒരു ഏകദേശ ധാരണ ആവശ്യമാണ് അല്ലെങ്കില്‍ പണി ആകെ പാളും.
അങ്ങനെയൊരു അബദ്ധം പറ്റിയ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തോളം ഇവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടത് യുകെയിലുള്ള ഒരു കൊടും ക്രിമിനലുമായി ആയിരുന്നു.
2012ല്‍ ഒരു മാള്‍ട്ട സ്ട്രിപ്പ് ക്ലബ്ബില്‍ വച്ചാണ് 35കാരിയായ സ്റ്റെല്ല പാരിസ്, ബ്രിട്ടീഷ് ക്രിമിനലായ ക്രിസ്റ്റഫര്‍ ഗസ്റ്റ് മോറിനെ കണ്ടുമുട്ടുന്നത്. അതായത് 2003ല്‍ ബ്രയാന്‍ വാട്ടേഴ്സ് എന്നൊരാളെ ഇയാള്‍ കൊലപ്പെടുത്തി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം.
താന്‍ ആദ്യം അയാളുടെ പണം കണ്ടിട്ടാണ് അയാളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് സ്റ്റെല്ല സമ്മതിക്കുന്നു. എന്നാല്‍, പിന്നീട് അത് സത്യസന്ധമായ പ്രണയത്തിലേക്ക് വഴി മാറി.
അയാളുടെ പൊസിറ്റീവ് ആറ്റിറ്റിയൂഡും, ബിസിനസിലും പണം ഉണ്ടാക്കുന്നതിലും അയാള്‍ കാണിക്കുന്ന ശ്രദ്ധയും, അവളോട് കാണിക്കുന്ന കരുതലും എല്ലാം അതിന് കാരണമായി.
എന്നാല്‍, ആകെപ്പാടെ പ്രശ്നം തോന്നിയത് ക്രിസ്റ്റഫര്‍ സ്ഥിരമായി ദുസ്വപ്നം കണ്ട് തുടങ്ങിയപ്പോഴാണ്. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് സ്റ്റെല്ലയ്ക്ക് തോന്നിയെങ്കിലും അതെന്താണ് എന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല.
അപ്പോഴും സ്വപ്നത്തില്‍ പോലും താന്‍ താമസിക്കുന്നത് ഒരു കൊലപാതകിയുടെ കൂടെയാണ് എന്ന് അവള്‍ക്ക് അറിയുമായിരുന്നില്ല.
ക്രിസ്റ്റഫര്‍ ഒരിക്കലും അയാളുടെ ഫോട്ടോ എടുക്കാനോ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനോ ഒന്നും സമ്മതിച്ചിരുന്നില്ല. അയാള്‍ വീട്ടില്‍ മുടി കെട്ടിവയ്ക്കുകയും എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ അത് അഴിച്ചിടുകയും ചെയ്തു.
ഒരിക്കല്‍ ഇരുവരും റെസ്റ്റോറന്റില്‍ പോയപ്പോള്‍ അയാള്‍ തന്റെ മുഖം മറച്ചു, അന്ന് സ്റ്റെല്ല ചോദിച്ചത് താനൊരു സ്ട്രിപ്പറാണ്.
സ്ട്രിപ്പറിന്റെ കാമുകനാണ് എന്ന ചമ്മല് കൊണ്ടാണോ മുഖം മറയ്ക്കുന്നത് എന്നാണ്. എന്നാല്‍, അയാള്‍ മറുപടി ഒന്നും നല്‍കിയിരുന്നില്ല.
പിന്നീടൊരിക്കല്‍ രാവിലെ ഭക്ഷണത്തിന് മുട്ട ഉണ്ടാക്കി നല്കിയപ്പോള് അത് ശരിയാവാത്തതിന് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവളെ നിലത്തേക്ക് വീഴ്ത്തുകയും തടഞ്ഞ് വയ്ക്കുകയും ചെയ്തു. പിന്നീട് അവള് അവിടെ നിന്നും ഇറങ്ങുകയും തന്റെ അമ്മയുടെ അടുത്തേക്ക് പോവുകയും ആയിരുന്നു.
2013 -ല്‍ ഇരുവരും പിരിയുകയും സ്റ്റെല്ല ലണ്ടനിലേക്ക് പോവുകയും ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയാള്‍ ഒരു കൊലപാതകി ആണ് എന്ന് സ്റ്റെല്ല മനസിലാക്കുന്നത്.
അതും അയാള്‍ നടത്തിയ കൊലപാതകത്തിന്റെ വാര്‍ത്ത പത്രത്തില്‍ വന്നപ്പോള്‍ അവളുടെ അമ്മ കാണിച്ച് കൊടുത്ത ശേഷം.
താനൊരു വര്‍ഷം പ്രേമിച്ചതും കൂടെ കഴിഞ്ഞതും പേരും വിവരങ്ങളും എല്ലാം മറച്ചുവച്ച ഒരു കൊലപാതകിയുടെ കൂടെയാണ് എന്നത് സ്റ്റെല്ലയ്ക്ക് ഓര്‍ക്കാന്‍ പോലും വയ്യ.
അതിന് ശേഷം തനിക്ക് ആളുകളെ വിശ്വസിക്കാനേ സാധിക്കുന്നില്ല എന്നും അവള് പറയുന്നു. ഏതായാലും 2019ല്‍ തന്നെ ക്രിസ്റ്റഫര്‍ പിടിക്കപ്പെട്ടു.