ഈ വനത്തില്‍ പ്രവേശനം പൂര്‍ണമായും തുണി ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്കു മാത്രം ! ഇവിടെ ഒളിഞ്ഞു നോക്കാനെത്തുന്ന പുരുഷന്മാര്‍ക്ക് പണികിട്ടും…

സ്ത്രീകള്‍ക്കു മാത്രം പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു കാട്, പ്രവേശനമാവട്ടെ പൂര്‍ണ നഗ്നയായും. കേട്ടിട്ട് കഥയെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ ഇന്തോനേഷ്യയിലെ പപ്പുവയിലാണ് ഇങ്ങനെയൊരു കാടുള്ളത്.

കണ്ടല്‍ വനമാണിത്.എട്ടേക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ കണ്ടല്‍ കാടുകളില്‍ പുരുഷന്മാര്‍ക്ക് ഒരു രീതിയിലും പ്രവേശനമില്ലെന്നതാണ് പ്രത്യേകത.

സ്ത്രീകള്‍ക്ക് ഈ വനത്തില്‍ കഴിയുന്നതിനും പ്രത്യേക നിയമങ്ങള്‍ ഉണ്ട്. ഈ വനത്തില്‍ താമസിയ്ക്കാന്‍ എത്തുന്ന സ്ത്രീകള്‍ പൂര്‍ണനഗ്‌നരായിരിക്കണം. അതുകൊണ്ടു തന്നെയാണ് പുരുഷന്മാര്‍ക്ക് ഇവിടേക്ക് പ്രവേശന വിലക്കുള്ളത്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ പാടിയും ആടിയും കളിച്ചും സന്തോഷത്തോടെ ഇവിടെ കഴിയാം. കാട്ടില്‍ കഴിയുന്ന സ്ത്രീകള്‍ പാട്ട് പാടണം.

വനത്തിനുള്ളില്‍ പ്രവേശിക്കുന്ന പുരുഷന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ പാട്ട്. സ്ത്രീകള്‍ പാടുകയും ഒപ്പം ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

ഇനി സ്ത്രീകളുടെ ഇവിടുത്തെ ജീവിതം കാണാനായോ അനധികൃതമായോ ഈ വനത്തിലേക്ക് പുരുഷന്മാര്‍ പ്രവേശിച്ചാല്‍ കടുത്ത ശിക്ഷ ആയിരിക്കും നേരിടേണ്ടി വരുന്നത്.

ഇത്തരത്തില്‍ ശ്രമിക്കുന്നവരെ ഗോത്ര കോടതിയിലേക്ക് കൊണ്ടു പോകുമെന്നത് മാത്രമല്ല ആയാള്‍ക്ക് 5,000 രൂപയില്‍ കൂടുതല്‍ പിഴയും നല്‍കേണ്ടി വരും.

സ്ത്രീകള്‍ക്ക് സ്വന്തമായി വരുമാനം നേടാനും ഈ കാട് സഹായകമാകുന്നു. ഇവിടെ കണ്ടല്‍ കാടുകളിലുള്ള കക്ക പെറുക്കി വിറ്റാണ് സ്ത്രീകള്‍ ഉപജീവനം കഴിക്കുന്നത്.

എന്നാല്‍ വര്‍ധിച്ച് വരുന്ന മലിനീകരണം കാരണം മുന്‍പ് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ കക്ക കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ദിവസം മുഴുവന്‍ തിരഞ്ഞാലും ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ ഈ സ്വാതന്ത്ര്യ ജീവിതം അവസാനിക്കുമോയെന്ന ആശങ്കയിലാണ് സ്ത്രീകള്‍.

”ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. വനങ്ങളില്‍ പോകുന്ന സമയം മാത്രമാണ് സന്തോഷം എന്തെന്ന് ഞങ്ങള്‍ അറിയുന്നത്. ഞങ്ങളുടെ ശബ്ദം കേള്‍ക്കുന്ന പുരുഷന്മാര്‍ക്ക് അറിയാം, കാടുകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന്” – അവിടത്തെ നിവാസിയായ മരിയ പറഞ്ഞു. പുരുഷന്മാര്‍ സ്ത്രീകളോട് അടുക്കാന്‍ ഭയക്കുന്ന ഒരേയൊരു സ്ഥലം ഇതാണെന്നും അവര്‍ പറയുന്നു.

Related posts

Leave a Comment