ആമസോണിന്റെ പേരിലുള്ള വ്യാജവെബ്സൈറ്റ് നല്കിയ ടാസ്ക് പിന്തുടര്‍ന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ പണം നൈസായി കവര്‍ന്നെടുത്ത് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം.
പയ്യന്നൂര്‍ സ്വദേശിനിയായ 22 വയസുകാരിക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. ആമസോണിന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച വെബ് സൈറ്റില്‍ കയറിയ യുവതി ഒരു പ്രത്യേക നമ്പര്കാണുകയും അതിന്റെ ലിങ്കില്‍ കയറി പരിശോധിക്കുകയായിരുന്നു.
ഈ ലിങ്കില്‍ നിന്നും പിന്നീട് ടാസ്കുകള് ഓരോന്നായി ഇവര്‍ക്ക് വരാന്‍ തുടങ്ങി. 900 രൂപയ്ക്ക് ആദ്യം മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു ആദ്യടാസ്ക് പൂര്‍ത്തിയാക്കിയാല്‍ 1260 കാഷ് ബാക്കായി ലഭിക്കുമെന്നായിരുന്നു ഓഫര്‍.
യുവതി റീചാര്‍ജ് ചെയ്തപ്പോള്‍ ഈ പണം ലഭിക്കുകയും ചെയ്തു. പിന്നീട് ടാസ്കുകള് ഒന്നൊന്നായി കടന്നുവന്നെങ്കിലും പണം തിരിച്ചുവന്നില്ലെന്നു മാത്രമല്ല മോഹനവാഗ്ദാനങ്ങള്‍ കൂടിയും വന്നു.
കഴിഞ്ഞ ജൂലൈ 12 മുതല്‍ 23 ദിവസങ്ങളിലായി ഫോണ്‍, ഗൂഗിള്‍ പേ, വാട്സ് ആപ്പ്, പേടി എം എന്നിവയുടെ പരാതിക്കാരിയുടെ പേരിലുള്ള തമിഴ്നാട് മെര്ക്കന്റര് ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നും 1,78,409
രൂപയാണ്.
നിര്‍ദിഷ്ട ടാസ്ക്കുകള് പൂര്‍ത്തീകരിച്ചിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാത്ത വിവരം പരാതിക്കാരി അറിയിച്ചപ്പോള്‍ 37,782- കൂടി അടയ്ക്കണമെന്ന നിര്‍ദ്ദേശമാണ് വന്നതെന്നു പരാതിയില്‍ പറയുന്നു.
സംശയം തോന്നി കൂടുതലായി പരിശോധിച്ചപ്പോഴാണ് ആമസോണ്‍ കമ്പനിയുടെ പേരിലുള്ള വ്യാജ വെബ് സൈറ്റാണിതെന്നു വ്യക്തമായതായി പരാതിക്കാരി പറയുന്നു.
ഈ പരാതിയിലാണ് പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. എന്നാല്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഈ വെബ്സൈറ്റ് മരവിപ്പിച്ചിരിക്കുകയാണ്. യുവതിയുമായി ബന്ധം പുലര്‍ത്തിയ വാട്സ്ആപ്പ് നമ്പറും നിര്‍ജീവമാണ്.