കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഭയചകിതയായി പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി; വീഡിയോ കാണാം…

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് പൊതുസ്ഥലത്ത് അലറി വിളിച്ച് പരിഭ്രാന്തി സൃഷ്ടിച്ച് യുവതി. ബെയ്ജിംഗിലാണ് സംഭവം. ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ നില്‍ക്കുമ്പോഴാണ് യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചു കൊണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ കോള്‍ വരുന്നത്.

ഇതോടെയാണ് യുവതി ഉച്ചത്തില്‍ നിലവിളിച്ചത്. യുവതിയ്ക്ക് ഫോണ്‍ വരുന്നതും തുടര്‍ന്ന് അവര്‍ ഉച്ചത്തില്‍ അലറിവിളിക്കുന്നതും ഇതു കേട്ട് സമീപത്തുണ്ടായവര്‍ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.

https://twitter.com/sanverde/status/1278667344558972928?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1278667344558972928%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fworld%2F2020%2F07%2F03%2Fwoman-howls-in-public-after-finding-out-she-is-coronavirus-positive.html

ഓടുന്നവര്‍ യുവതിയുടെ അടുത്തുകൂടി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. യുവതി ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കുന്ന മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ആംബുലന്‍സ് എത്തിയാണ് യുവതിയെ കൊണ്ടുപോയത്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോള്‍.

https://twitter.com/sanverde/status/1278667344558972928?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1278667849829986305%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fworld%2F2020%2F07%2F03%2Fwoman-howls-in-public-after-finding-out-she-is-coronavirus-positive.html

Related posts

Leave a Comment