കാബേജ് വാങ്ങുവാൻ കടയിൽ പോയ യുവതി വീട്ടിൽ തിരികെ എത്തിയപ്പോൾ കോടീശ്വരി. അമേരിക്കയിലെ മേരിലാൻഡ് സ്വദേശിനിയായ ഒരാളെ തേടിയാണ് ഈ അപൂർവ സൗഭാഗ്യമെത്തിയത്. വനീസ വാർഡ് എന്നാണ് ഇവരുടെ പേര്.
പിതാവ് പറഞ്ഞതിനെ തുടർന്നാണ് കാബേജ് വാങ്ങുവാനായി വനീസ അടുത്തുള്ള കടയിലെത്തിയത്. ഇവിടെ എത്തിയ വനീസ വിൻ എ സ്പിൻ സ്ക്രാച്ച് ഓഫ് ടിക്കറ്റ് വാങ്ങിയിരുന്നു.
പിന്നീട് സാധനമെല്ലാം വാങ്ങി വീട്ടിൽ എത്തിയ വനീസ ടിക്കറ്റ് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. കാരണം ഭാഗ്യക്കുറിയിലെ ഏറ്റവും ഉയർന്ന തുകയായ 2,25,000 ഡോളർ( 1.5 കോടി രൂപ) ഇവർക്കാണ് ലഭിച്ചത്.
ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം താൻ ഈ പണം ഉപയോഗിക്കുമെന്നും മാത്രമല്ല ഡിസ്നിലാൻഡിലേക്കും താൻ പോകുമെന്നുമാണ് വെനീസ പറയുന്നു.