ഒരാഴ്ച തുടർച്ചയായി മൊബൈൽ ഫോണ് ഉപയോഗിച്ച യുവതി കൈവിരലുകൾ ചലിപ്പിക്കാനാകാത്ത അവസ്ഥയിൽ. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചംഗ്ഷയിലാണ് സംഭവം. അമിതമായ ഫോണ് ഉപയോഗം കാരണം ഇത്തരം പ്രശ്നമുണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ ചികിത്സകൾക്കു ശേഷമാണ് കൈ പഴയ രീതിയിലാക്കുവാൻ സാധിച്ചത്.
ജോലിയിൽ നിന്നും ഒരാഴ്ചത്തെ അവധിയെടുത്ത ഇവർ അവധിദിവസങ്ങൾ മുഴുവൻ ഫോണിൽ മുഴുകുകയായിരുന്നു.കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ഇവരുടെ കൈക്ക് വേദന ആരംഭിച്ചത്. മാത്രമല്ല വിരലുകളും അനക്കുവാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു.
തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ഒരേ അവസ്ഥയിൽ കൈ ഒരു പരിധിയിൽ കൂടുതൽ സമയം ചലിപ്പിക്കാതെ ഇരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ വിശദീകരിച്ചു. എന്തായാലും ദീർഘനേരത്തെ ചികിത്സയ്ക്കൊടുവിലാണ് യുവതിയുടെ കൈ പഴയരീതിയിലേക്കു മാറിയത്.