ശീതളപാനീയം നല്‍കി മയക്കിയ ശേഷം യുവതിയെ ബലാല്‍സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി.
പഞ്ചാബിലെ ലുധിയാനയിലുള്ള 28കാരിയാണ് പീഡനത്തിനിരയായത്. ഈ വിവരം പുറത്ത് പറഞ്ഞാല്‍ വീഡിയോ ബന്ധുക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയയതായും പരാതിയില്‍ പറയുന്നു.
കൂടാതെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും യുവതി പരാതിയില്‍പ്പറയുന്നു.വീട്ടിലെ നിത്യസന്ദര്‍ശകനായ ധീരജ് ആണ് കേസിലെ പ്രതി. യുവതി കൂട്ടുകുടുംബത്തിനൊപ്പമാണ് ജീവിക്കുന്നത്.
ലതവണ ഇയാള്‍ ശാരീരികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. അതിനിടെ ഒക്ടോബര്‍ രണ്ടിന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തുകയായിരുന്നു.
ആസമയത്ത് മയക്കുമരുന്ന് നല്‍കിയ ശീതളപാനീയം നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകായിരുന്നെന്ന് യുവതി പറയുന്നു. ബലാത്സംഗത്തിന് ശേഷം നഗ്‌നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.
ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ഒക്ടോബര്‍ 20ന് യുവതി മാര്‍ക്കറ്റില്‍ പോയി വരുന്നതിനിടെ പ്രതി വീണ്ടും ബലാത്സംഗത്തിനിരയാക്കി.
ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയായിരുന്നു. പ്രതിക്കെതിരേ ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു