ചതിയോ കെണിയോ ? യുവാവിനെ വശീകരിച്ച് യുവതി മൂന്നാറിലെത്തിച്ച് ലോഡ്ജില്‍ മുറിയെടുത്തു; യുവാവിന് നഷ്ടമായത് ഇരുപതിനായിരം രൂപയും സ്വര്‍ണമാലയും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

മൂ​​ന്നാ​​ർ: യു​​വാ​​വി​​നെ വ​​ശീ​​ക​​രി​​ച്ച് മൂ​​ന്നാ​​റി​​ലെ​​ത്തി​​ച്ച് പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത​​താ​​യി പ​​രാ​​തി. എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​യാ​​ണ് മൂ​​ന്നാ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത്. എ​​റ​​ണാ​​കു​​ള​​ത്തു ത​​ന്നെ​​യു​​ള്ള യു​​വ​​തി​​യാ​​ണ് യു​​വാ​​വി​​നെ പ്ര​​ലോ​​ഭി​​പ്പി​​ച്ച് മൂ​​ന്നാ​​റി​​ലെ​​ത്തി​​ച്ച​​ത്. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച മൂ​​ന്നാ​​ർ പോ​​ലീ​​സ് നാ​​ലു​​പേ​​രെ പി​​ടി​​കൂ​​ടി. ടൂ​​റി​​സ്റ്റ് ഗൈ​​ഡാ​​യി ജോ​​ലി ചെ​​യ്തു​​വ​​രു​​ന്ന സൈ​​മ​​ണ്‍ (20), നി​​ബി​​ൻ (18), സു​​ബി​​ൻ (20), അ​​ബി​​ൻ (19) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

ക​​ഴി​​ഞ്ഞ മേ​​യ് 28-നാ​​ണ് യു​​വ​​തി യു​​വാ​​വി​​നെ​​കൂ​​ട്ടി മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്. മൂ​​ന്നാ​​ർ കോ​​ള​​നി​​യി​​ലെ ഒ​​രു ലോ​​ഡ്ജി​​ൽ മു​​റി​​യെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. മു​​റി​​യി​​ൽ ക​​ട​​ന്ന് അ​​ല്​​പ​​സ​​മ​​യ​​ത്തി​​ന​​കം യു​​വ​​തി​​യോ​​ടൊ​​പ്പം എ​​ത്തി​​യ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു​​പേ​​ർ മു​​റി​​യി​​ലെ​​ത്തി ക​​ത​​ക​​ട​​ച്ച് യു​​വാ​​വി​​നെ ബ​​ല​​മാ​​യി കീ​​ഴ്പെടു​​ത്തി ക​​ഴു​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന സ്വ​​ർ​​ണമാ​​ല ത​​ട്ടി​​യെ​​ടു​​ത്തു.

യു​​വാ​​വി​​ന്‍റെ എ​​ടി​​എം കാ​​ർ​​ഡ് ത​​ട്ടി​​യെ​​ടു​​ത്ത് 20,000 രൂ​​പ​​യും പി​​ൻ​​വ​​ലി​​ച്ചു. മൂ​​ന്നാ​​റി​ൽ ടൂ​​റി​​സ്റ്റ് ഗൈ​​ഡു​​ക​​ളാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന യു​​വാ​​ക്ക​​ളു​​ടെ ഒ​​ത്താ​​ശ​​യോ​​ടെ​​യാ​​ണ് പ​​ണ​​വും ആ​​ഭ​​ര​​ണ​​ങ്ങ​​ളും ത​​ട്ടി​​യെ​​ടു​​ത്ത​​ത്.

സം​​ഭ​​വം ന​​ട​​ക്കു​​ന്പോ​​ൾ ഒ​​ന്നു​​മ​​റി​​യാ​​ത്ത ഭാ​​വ​​ത്തി​​ലും ഭ​​യം​​ന​​ടി​​ച്ചും​നി​​ന്ന യു​​വ​​തി​​യെ​​ക്കു​​റി​​ച്ച് പ​​രാ​​തി​​ക്കാ​​ര​​ന് സം​​ശ​​യം തോ​​ന്നി​​യി​​രു​​ന്നി​​ല്ല. പി​​ന്നീ​​ട് യു​​വ​​തി​​യു​​ടെ സ്വ​​ഭാ​​വ​​ത്തി​​ൽ പ​​ന്തി​​കേ​​ട് ക​​ണ്ട യു​​വാ​​വ് മൂ​​ന്നാ​​റി​​ലെ​​ത്തി പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

മൂ​​ന്നാ​​റി​​ലു​​ള്ള​​വ​​രു​​മാ​​യി യു​​വ​​തി ഇ​​ട​​പ​​ഴ​​കി​​യ രീ​​തി​​യും യു​​വാ​​വി​​ന് സം​​ശ​​യം ജ​​നി​​പ്പി​​ച്ചി​​രു​​ന്നു.
പ്ര​​തി​​ക​​ളെ ദേ​​വി​​കു​​ളം മ​​ജി​​സ്ട്രേ​​റ്റ് മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്കി​​യ​​ശേ​​ഷം തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി തി​​രി​​കെ വാ​​ങ്ങി. പ​​ണം ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഗൂ​​ഢ​​സം​​ഘ​​ങ്ങ​​ളാ​​ണോ സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ലു​​ള്ള​​തെ​​ന്ന് പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്നു. യു​​വ​​തി സം​​ഘ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണോ അ​​തോ കെ​​ണി​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നോ എ​​ന്നും സം​​ശ​​യി​​ക്കു​​ന്നു​​ണ്ട്.

ഇ​​ത്ത​​ര​​ത്തി​​ൽ മു​​ന്പും സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ള്ള​​താ​​യും യു​​വ​​തി​​യു​​ടെ പെ​​രു​​മാ​​റ്റ​​ത്തി​​ൽ​​നി​​ന്നും അ​​ത് മ​​ന​​സി​​ലാ​​യി​​ട്ടു​​ള്ള​​താ​​യും പ​​രാ​​തി​​ക്കാ​​ര​​ൻ പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു.

Related posts