വീട് വില്‍ക്കുന്നതിനൊപ്പം വീട്ടുപകരണങ്ങളും വില്‍പ്പനയ്ക്കു വയ്ക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇതോടൊപ്പം മുന്‍ഭര്‍ത്താവിനെയും വില്‍പ്പനയ്ക്ക് വച്ചാല്‍ എന്താവും അവസ്ഥ.
ഫ്ളോറിഡക്കാരിയായ യുവതിയാണ് ആണ് മുന്‍ ഭര്‍ത്താവായ റിച്ചാര്‍ഡിനെ വീടിനൊപ്പം വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്.
ക്രിസ്റ്റല്‍ ബോള്‍ എന്ന 43 കാരിയാണ് തന്റെ പഴയ വീടിനൊപ്പം മുന്‍ ഭര്‍ത്താവ് റിച്ചാര്‍ഡിനെയും വില്പനയ്ക്ക് വച്ചത്.
ഏഴ് വര്‍ഷം നീണ്ട ദാമ്പത്യം ഇവര്‍ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. വിവാഹമോചിതരായെങ്കിലും മക്കള്‍ക്കു വേണ്ടി അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും.
നിരവധി ബിസിനസ് സംരംഭങ്ങളും ഇരുവരുടെയും പേരിലുണ്ട്. അതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
ഫ്ളോറിഡയിലെ പനാമ സിറ്റി ബീച്ചിലുള്ള മൂന്നു വീടുകളില്‍ രണ്ടെണ്ണം വില്ക്കാനാണായിരുന്നു ക്രിസ്റ്റലിന്റെ പദ്ധതി. ഇതില്‍ ഒന്നില്‍ റിച്ചാര്‍ഡ് താമസിക്കുന്നുണ്ട്.
69900 ഡോളറാണ് (5 കോടി രൂപ) വീടിന്റെ വില. എന്നാല്‍ റിച്ചാര്‍ഡിനെ അവിടെ തന്നെ താമസിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ തുകയില്‍ ഇളവുണ്ടാകുമെന്നാണ് പരസ്യത്തില്‍ പറയുന്നത്.
വീടിന്റെ ചിത്രങ്ങളിലെല്ലാം റിച്ചാര്‍ഡിനെയും കാണാം.. ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും അറ്റകുറ്റപ്പണികള്‍ക്കുമെല്ലാം റിച്ചാര്‍ഡിന്റെ സഹായം പുതിയ ഉടമയ്ക്ക് ലഭിക്കുമെന്നും പരസ്യത്തിലുണ്ട്.
മൂന്നു കിടപ്പുമുറികളും രണ്ടു ബാത്റൂമുകളും സ്വിമ്മിംഗ് പൂളും ഹോട്ട് ടബ്ബും എല്ലാം ഉള്‍പ്പെടുന്ന വീടാണ് ഇത്.
എന്നാല്‍ നിലവിലെ നിയമങ്ങള്‍ക്ക് എതിരാണ് പരസ്യം എന്ന് ചൂണ്ടിക്കാട്ടി പരസ്യ കമ്പനികള്‍ ഇത് നീക്കം ചെയ്തിരുന്നു.
വിചിത്ര പരസ്യത്തിന് നിരവധി ആളുകള്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും വില്പനകാര്യത്തില് മാത്രം തീരുമാനമായിട്ടില്ല.