കോയന്പത്തൂരിലെ ഒരു ആശുപത്രിയിൽ അണ്ഡാശയത്തിൽനിന്നും 33.5 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. ഉൗട്ടി സ്വദേശിനിയായ വസന്തയുടെ ശരീരത്തിൽനിന്നുമാണ് ട്യൂമർ നീക്കം ചെയ്തത്.
വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എന്നാൽ വേദന അനുഭവപ്പെട്ടിരുന്നില്ല. ആഹാരം കഴിക്കുന്നതിലും നടക്കുന്നതിലും പ്രയാസം നേരിട്ടിരുന്നു. ഇതേതുർന്നാണ് ചികിത്സ തേടാൻ തീരുമാനിച്ചതെന്നും വസന്ത പറഞ്ഞു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത്. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കു ശേഷമാണ് ട്യൂമർ നീക്കം ചെയ്തത്. ഡോക്ടർമാരായ സെന്തിൽ കുമാർ, പിയൂഷ്, അനിത, സതീഷ് എന്നിവരടങ്ങിയ ടീമാണ് ട്യൂമർ നീക്കം ചെയ്തത്.