വിവാഹം മിക്കവരും ആഘോഷമാക്കാറുണ്ടല്ലൊ. ആ നിമിഷങ്ങളൊക്കെത്തന്നെ പകര്‍ത്തി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കും.
മൊബൈല്‍ ഫോണുകളുടെ വരവോടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം പലരും ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ആരംഭിച്ചു.
ഇത് പലപ്പോഴും വ്യത്യസ്തമാവുകയൊ പാളിപോവുകയൊ ചെയ്യാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഹൈദരബാദി ജാന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവയ്ക്കുന്നത്.
ദൃശ്യങ്ങളില്‍ ഒരു വിവാഹത്തിന്റെ ചടങ്ങുകളാണുള്ളത്. വധൂവരന്മാര് നടന്നുവരികയാണ്. പലരും അവരെ അനുഗമിക്കുന്നു. ഈ രംഗങ്ങള്‍ പകര്‍ത്താന്‍ പലരും തങ്ങളുടെ മൊബൈല്‍ ഫോണുമായി എത്തുകയാണ്.
അക്കൂട്ടത്തില്‍ കറുത്ത വസ്ത്രമണിഞ്ഞ ഒരു യുവതിയുമുണ്ടായിരുന്നു. അവര്‍ പിന്നിലേക്കായാണ് നടന്നത്.
പക്ഷേ പിറകില്‍ ഒരിടത്തായി ഒരു ഓടയുള്ള കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. തത്ഫലമായി അവര്‍ നിലതെറ്റി ആ വെള്ളക്കെട്ടിലേക്ക് വീണു.
വിവാഹത്തിനെത്തിയ ചിലര്‍ അവരെ പിടിച്ചുകയറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. വരനും വധുവും ഇത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ യാത്ര തുടരുകയാണ്.
വൈറലായി മാറിയ വീഡിയോയ്ക്ക് തമാശ കലര്‍ന്ന അഭിപ്രായങ്ങളും അവയെ വിമര്‍ശിച്ചുള്ള കമന്റുകളും ധാരാളം എത്തുകയുണ്ടായി.
“ആളുകള്‍ക്ക് വിവാഹത്തെ മറക്കാന്‍ കഴിയും, പക്ഷേ അവര്‍ മറക്കാനാവാത്ത രംഗം മറക്കില്ല,’ എന്നാണൊരു ഉപയോക്താവ് എഴുതിയത്.
“പാവം സ്ത്രീ, ഈ ആളുകള്‍ എന്തിനാണ് ചിരിക്കുന്നതെന്ന് എനിക്കറിയില്ല’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.