വനിതാ പോലീസിലും രക്ഷയില്ല, അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായെത്തിയ പതിമൂന്നുകാരിയെ പോലീസ് ഉദ്യോഗസ്ഥ പീഡിപ്പിച്ചു, ഞെട്ടിക്കുന്ന സംഭവത്തില്‍ പോലീസിനെതിരേ കോടതി

policeപതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഡല്‍ഹി കോടതിയാണ് അമാന്‍ വിഹാറിലെ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്. തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെയുള്ള കേസ് അന്വേഷിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ പോലീസും തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി പെണ്‍കുട്ടി കോടതിയിലെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥയ്‌ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്താന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

സ്കൂളിലെ അധ്യാപകന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാട്ടി മുമ്പ് ഈ കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഇതില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനോദ് യാദവ് നടപടി സ്വീകരിച്ചത്. അതേസമയം കുട്ടിയെ ഉപദ്രവിച്ച കേസില്‍ മൂന്നാം തവണയും അധ്യാപകന് കോടതി ജാമ്യം നിഷേധിച്ചു. പെണ്‍കുട്ടിയെ വീണ്ടും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയില്ലെങ്കില്‍ കുട്ടിയെ വ്യാജകേസില്‍ കുടുക്കുമെന്ന് പിതാവിനെ ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആശുപത്രിയില്‍ എത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ പരിശോധന നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് അമാന്‍ വിഹാര്‍ സ്കൂളിലെ അഞ്ചാംക്ലാസിലെ പെണ്‍കുട്ടിക്ക് സ്കൂള്‍ അധ്യാപകനില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നത്. ഇക്കാര്യം രക്ഷിതാക്കളോട് കുട്ടി പറഞ്ഞുവെങ്കിലും സ്കൂളിലെത്തിയ  തന്റെ അച്ഛനെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറയുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പോലീസ് ഉദ്യോഗസ്ഥയും കുട്ടിയെ പീഡിപ്പിച്ചത്. ആരോപണ വിധേയനായ അധ്യാപകനെ രക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥ തെറ്റായ തെളിവുകളുണ്ടാക്കിയെന്നും പെണ്‍കുട്ടി കോടതിയിലെത്തി പറഞ്ഞു. അന്വേഷണത്തിനിടെ ആദ്യം തന്നെ അന്വേഷണ ഉദ്യോഗസ്ഥ പീഡിപ്പിച്ചെന്നും പിന്നീട് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് ഡോക്ടര്‍ മെഡിക്കല്‍ പരിശോധന നടത്തിയതെന്നും കുട്ടി ആരോപിക്കുന്നുണ്ട്.

Related posts