തന്നെ വഞ്ചിച്ച് ഗർഭിണിയാക്കി കടന്നുകളഞ്ഞയാളെ കണ്ടെത്താൻ യുവതി ചെയ്ത പ്രവർത്തി സോഷ്യൽമീഡിയയുടെ കൈയ്യടി നേടിയെടുക്കുന്നു.മെക്സിക്കോയിലെ സാൻ പൊട്ടോസിയിലാണ് സംഭവം.ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട കാർലോസ് ഒറോസ്കോ എന്ന യുവാവുമായി പ്രണയത്തിലായ യുവതി നാളുകൾക്കു ശേഷം ഗർഭിണിയായി.
കാര്യം കാമുകനോട് പറഞ്ഞപ്പോൾ യുവതിയെ ഇയാൾ ഫേസ്ബുക്കിൽ നിന്നും ബ്ലോക്ക് ചെയ്യുകയും ഫോണ് വിളിച്ചാൽ എടുക്കാതിരിക്കുകയുമായിരുന്നു. തുടർന്ന് അയാളെ കണ്ടുകിട്ടുന്നതിനായി നഗരമധ്യത്തിൽ ഇയാളുടെ ചിത്രമുൾപ്പടുന്ന വലിയൊരു ബാനർ വലിച്ചുകെട്ടിയാണ് യുവതി ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചത്.
“കാർലൊ ഒറോസ്കൊ, ഞാൻ ഗർഭിണിയാണ്. ഞാൻ വിളിച്ചാൽ ഇയാൾ ഫോണ് എടുക്കില്ല, എന്നെ ഇയാൾ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ് ‘ എന്നാണ് ഈ ബാനറിൽ എഴുതിയിരിക്കുന്നത്.ഈ ബാനറിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയായിൽ വൈറലായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം ഷെയർ ചെയ്ത് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാത്രല്ല നിരവധി മാധ്യമങ്ങളിൽ ഇത് വാർത്തയാകുകയും ചെയ്തിരുന്നു.
രണ്ടും കൽപ്പിച്ചുള്ള ഈ പ്രവർത്തിയിൽ യുവതി തന്റെ ലക്ഷ്യം നേടിയെടുത്തോ എന്ന് വ്യക്തമല്ല. യുവതിയെ പ്രശംസിച്ച് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.