മയക്കുമരുന്ന് നല്കിയ ശേഷം യുവതിയെ മാളിന്റെ ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്ത കാറില്‍വച്ച് ബലാത്സംഗത്തിനിരയാക്കി.
എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ ജോലിക്ക് അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം മയക്കമരുന്ന് കലര്‍ന്ന വെള്ളം നല്കി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുഗ്രാമിലെ സെക്ടര്‍ 51 പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ജോലിയ്ക്കായി ഇന്റര്‍നെറ്റില്‍ തിരയുന്നതിനിടെയാണ് തുഷാര്‍ ശര്‍മ എന്നയാളെ പരിചയപ്പെട്ടതെന്നും അയാള്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു.
ശനിയാഴ്ച ജോലിക്ക്് അഭിമുഖത്തിനായി സഹാറമാളില്‍ എത്താനായി യുവതിയോട് ഇവര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ യുവതി മാളില്‍ എത്തുകയായിരുന്നു.
മാളിന്റെ ഗേറ്റില്‍ വച്ച് കണ്ടുമുട്ടിയ തുഷാര്‍ യുവതിയെ മാളിന്റെ ബേസ്മെന്റ് പാര്‍ക്കിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മയക്കുമരുന്ന് കലര്‍ന്ന വെള്ളം നല്‍കുകയായിരുന്നു.
പാനീയം കുടിച്ച ശേഷം അബോധാവസ്ഥയിലായ തന്നെ കാറിനുള്ളിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു.
സംഭവത്തിന് പിന്നാലെ തന്നെ പാര്‍ക്കിങില്‍ തനിച്ചാക്കി കാര്‍ ഓടിച്ചുപോയി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതായി പോലീസ് പറഞ്ഞു. മാള്‍ അധികൃതരില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
പ്രതിക്കെതിരേ ബലാത്സംഗം, ഭിഷണിപ്പെടുത്തല്‍ ഉള്‍പ്പടെ വിവിധ പ്രകാരം കേസ് എടുത്തതായും പോലീസ് അറിയിച്ചു.