സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുമ്പോള്‍ മറ്റു ചിലയിടത്തു നേരെ തിരിച്ചാണ് സംഭവിക്കുന്നത്. സിംബാവെയില്‍ ലിഫ്റ്റ് ചോദിച്ച യുവാവിനെ പൊന്തക്കാട്ടില്‍ കൊണ്ട് പോയി ഒരു യുവതി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പിന്നീട് ഈ യുവതിയെ കണ്ടുപിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. യുവാവ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്്. ഈ യുവതി മറ്റൊരു യുവാവിനെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെട്ടിട്ടുണ്ട്. സിംബാവെയില്‍ പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം പെരുകുന്നെന്നാണ് റ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഇതിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ സിംബാവേയിലും പുരുഷന്മാര് സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്.
രണ്ട് സംഭവത്തിലും നേരത്തെ പറഞ്ഞ യുവതി കാറില്‍ കയറ്റിക്കൊണ്ട് പോയിട്ടാണ് പുരുഷന്മാരെ പീഡിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ സംഭവത്തില്‍ യുവാവിനെ യുവതി കാറില്‍ നിന്നിറക്കി പൊന്തക്കാട്ടിലേക്ക് തോക്ക് ചൂണ്ടി കൊണ്ട് പോവുകയും ബലാത്സംഗം ചെയ്ത ശേഷം മയക്കുമരുന്ന് നല്‍കുകയുമായിരുന്നു. എന്നാല്‍ രണ്ടാമത്തെ സംഭവത്തില്‍ മറ്റൊരു യുവാവിനെ ഈ യുവതി മദ്യം നല്‍കുകയും ബോധം നഷ്ടപ്പെട്ടപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ കാറുമായി ലിഫ്റ്റ് വാഗ്ദാനം ചെയ്തെത്തുമ്പോള്‍ കരുതണമെന്ന് സിംബാവെ പോലീസ് യുവാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ്.