പ്രണയബന്ധത്തിലിരിക്കുമ്പോൾ കമിതാക്കൾ പരസ്പരം അവരുടെ രഹസ്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഫോണിലും മറ്റും സംസാരിക്കുമ്പോഴാണ് ഇത്തരത്തിൽ തങ്ങളുടെയും മറ്റുള്ളവരുടെയും രഹസ്യങ്ങൾ പങ്കാളിയോട് പങ്കുവയ്ക്കുന്നത്. എന്നാൽ ഇവർ തമ്മിൽ വഴക്കോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ഈ രഹസ്യങ്ങളൊക്കെ തിരിച്ചടി ആകാറുമുണ്ട്.
ഇത്തരത്തിൽ തന്നെ പറ്റിച്ച കാമുകന് ഒൺലിഫാൻസ് മോഡലായ അവ ലൂയിസ് ഒരു പണി കൊടുത്തു. അവയെ ചതിച്ച് കാമുകൻ മറ്റൊരു ബന്ധത്തിലേക്ക് പോവുകയായിരുന്നു. എന്നാൽ ഇവർ തമ്മിൽ സ്നേഹത്തിലായിരിക്കുമ്പോൾ അവയോട് കാമുകൻ പറഞ്ഞ ഒരു രഹസ്യം ഉപയോഗിച്ച് തന്നെ അവൾ പകരം വീട്ടിയിരിക്കുകയാണ്.
എന്താണ് ആ രഹസ്യം എന്നല്ലേ? അവയുടെ മുൻ കാമുകൻ ടാക്സ് വെട്ടിച്ച കാര്യം അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇവർ തമ്മിൽ പിണങ്ങിയപ്പോൾ ഈ രഹസ്യം ഉപയോഗിച്ച് തന്നെ അയാളെ കുടുക്കി. ഐആർഎസ്സിനെ അവ വിവരം അറിയിച്ചു.
100,000 ഡോളറാണ് തന്റെ മുൻ കാമുകന് അടക്കേണ്ടി വരിക. അതായത് ഏകദേശം 83 ലക്ഷം രൂപ. അതേസമയം വിവരം അധികൃതരെ അറിയിച്ചതിന് 100k പ്രതിഫലം അവയ്ക്കും കിട്ടുമെന്നാണ് പറയുന്നത്. കാമുകൻ ജയിലിലാകുമ്പോൾ തനിക്ക് ലഭിച്ച പ്രഥിഫലം കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കുമെന്നാണ് അവ പറയുന്നത്. അതോടൊപ്പം സ്ത്രീകളുടെ പ്രതികാരം വളരെ ശക്തിയേറിയതാണെന്നും അവൾ പറഞ്ഞു.
അതേസമയം, ഫോബ്സ് മാഗസിൻ അവ ഉന്നയിച്ച അവകാശവാദങ്ങളെ എതിർത്ത് എത്തിയിട്ടുണ്ട്. നികുതിദായകന് അപ്പീലിന് പോകാൻ കഴിയുമെന്നും ഈ പ്രക്രിയകളെല്ലാം കഴിഞ്ഞശേഷമേ റിവാർഡ് തുക ലഭിക്കൂ എന്നാണ് അതിൽ പറയുന്നത്. ഇതോടൊപ്പം ടാക്സ് വെട്ടിച്ച ഒരാളെ ജയിലിൽ അടയ്ക്കാനുള്ള സാധ്യത കുറവാണെന്നും പറഞ്ഞു.