ഭര്‍ത്താവ് കഴിക്കാന്‍ മുട്ട വാങ്ങി നല്‍കുന്നില്ലെന്നു പറഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്. കാമുകനൊപ്പം നേരത്തേ ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ കഴിക്കാന്‍ മുട്ട നല്‍കുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു.
എന്നാല്‍ ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ വഴക്കിട്ടു. ഇതേ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് കാമുകന്റെ കൂടെയാണ് പോയതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന തനിക്ക് ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കുന്നത് യുവതിയുടെ ശീലമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പക്ഷേ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. എന്തായാലും മുട്ടവാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി സന്തോഷമായിരിക്കട്ടെ എന്ന് ആശംസിക്കാനേ കഴിയൂ.