കഞ്ചാവു കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന യുവതി ഭര്‍ത്താവ് പരിചയപ്പെടുത്തിയ തടവുകാരനുമായി പ്രണയത്തിലായി. ഒടുവില്‍ ഇയാള്‍ ജയില്‍ മോചിതനായപ്പോള്‍ ഭര്‍ത്താവിനെ കാഴ്ചക്കാരനാക്കി ഇരുവരും ഒളിച്ചോടുകയും ചെയ്തു.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ് ഒടുവില്‍ ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയത്.
കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇയാളെ സന്ദര്‍ശിക്കാന്‍ യുവതി ജയിലിലെത്തുന്നത് പതിവായിരുന്നു.
ഒരിക്കല്‍ അവിടെ വച്ച് ഭര്‍ത്താവിന്റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയെ ഭര്‍ത്താവ് തന്നെ യുവതിക്ക് പരിചയപ്പെടുത്തി. വളരെപ്പെട്ടെന്നു തന്നെ ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു.
ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം എല്ലാം യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ തന്നെയായിരുന്നു. ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു.
വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെയും മക്കളെയും യുവാവിനൊപ്പം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കടയ്ക്കാവൂര്‍ പൊലീസ് പിടികൂടുകയായിരുന്നു.
നാടുവിട്ട ശേഷം ഇവര്‍ എറണാകുളം, കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാറി മാറി യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്നു മനസ്സിലാക്കിയ പോലീസ് ഇവരെ അവിടെയെത്തി പൊക്കുകയായിരുന്നു.
കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ യുവതിയോടൊപ്പവും മൂത്തമകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.