ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മോഷണവും കൊലപാതകവും നടത്തുന്ന സീരിയൽ കില്ലേഴ്സായ നാല് സ്ത്രീകൾ പിടിയിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
അപരിചിതരുമായി സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തുന്നതാണ് ഇവരുടെ രീതി.
ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് മരിച്ച് കഴിഞ്ഞാൽ ഇവർ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കും. മൂന്ന് സ്ത്രീകൾ മൂന്ന് സ്ത്രീകളടക്കം നാല് പേരെ ഇവർ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
സയനൈഡും മറ്റ് തെളിവുകളും ഇവരുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സയനൈഡ് ഇവർക്ക് നൽകിയ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.