മക്കളുടെ പഠനസമയത്ത് ഒരു സീരിയലും കാണില്ല! കത്തിച്ച നിലവിളക്കിന് മുമ്പില്‍ നിന്ന് കൈനീട്ടി സത്യം ചെയ്ത് ഒരു നാട്ടിലെ സ്ത്രീകള്‍; വീഡിയോ വൈറല്‍

സ്ത്രീകള്‍ പൊതുവേ സീരിയലിനടിമകളാണെന്നാണല്ലോ വയ്പ്പ്. സ്ത്രീകളുടെ സീരിയല്‍ ഭ്രമം കാരണം മക്കളുടെ പഠനവും വീട്ടിലെ മറ്റ് സൗഹൃദസംഭാഷണങ്ങളും മുടങ്ങുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. വീട്ടിലെ പെണ്ണുങ്ങളുടെ സീരിയല്‍ ഭ്രാന്തുകാരണം ഭക്ഷണം പോലും നേരാംവണ്ണം കിട്ടാറില്ലെന്ന് പരാതി പറയുന്ന പുരുഷന്മാരുമുണ്ട്. എന്നാല്‍ ഈ പരാതിയെല്ലാം നീക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍.

കുട്ടികളുടെ പഠനസമയമായ വൈകുന്നേരം 7.30 മുതല്‍ 10 മണി വരെയുള്ള ഒരു സീരിയലുകളും കാണില്ലെന്ന് 100 കണക്കിന് അമ്മമാരാണ് സത്യം ചെയ്തിരിക്കുന്നത്. അതും ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മുമ്പില്‍വച്ച്. സീരിയല്‍ കാണുന്നതുമൂലം കുട്ടികളുടെ പഠനനിലവാരത്തെ അത് ബാധിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നാട്ടിലെ അമ്മമാരെല്ലാം ഒരു ചടങ്ങില്‍ വെച്ച് നിറവിളക്കിന്റെ വെളിച്ചത്തിനുമുന്നില്‍ സത്യം ചെയ്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 

Related posts