ആരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്ന് ചിരിയാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഒരാൾക്ക് മാത്രം അത് അത്ര നല്ലതല്ല. സത്യമാണ് പറഞ്ഞു വരുന്നത്. ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവശ്യയിലാണ് സംഭവം. ഒരു യുവതിക്ക് ചിരിച്ച് ചിരിച്ച് അവസാനം വായ അടയ്ക്കാൻ കഴിയാതെ വന്നു.
ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ മതിമറന്ന് സന്തോഷിച്ച് ചിരിച്ചത്. എന്നാൽ ഇവരുടെ താടിയെല്ല് സ്ഥാനം മാറി. ഇതോടെ വായ അടയ്ക്കുവാൻ സാധിക്കാത്ത അവസ്ഥയായുമായി. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഒരു ഡോക്ടറാണ് അവസാനം ഇവരുടെ പ്രശ്നം പരിഹരിച്ചത്.
വായ അടയ്ക്കുവാനും സംസാരിക്കുവാനും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇവർക്ക് പക്ഷാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടർ ആദ്യം കരുതിയത്. ഉടൻ തന്നെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ അതല്ല പ്രശ്നം എന്ന് മനസിലായി.
പന്നീടാണ് താടിയെല്ലിന്റെ സ്ഥാനം തെറ്റിയതാണ് പ്രശ്നമെന്ന് മനസിലായത്. തുടർന്ന് ഡോക്ടർ താടിയെല്ല് പതിയെ സ്ഥാനത്തേക്ക് മാറ്റി. ഇതോടെയാണ് ഇവർക്ക് സംസാരിക്കുവാനും വായ അടയ്ക്കുവാനും സാധിച്ചത്. ഇതിന് മുമ്പ് ഛർദ്ദിച്ചപ്പോൾ തനിക്ക് ഈ പ്രശനം സംഭവിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞു.