വിവാഹമോചന നടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബക്കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്.
മുന്‍ ഭര്‍ത്താവ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം.
കൈകളില്‍ ഗുരുതരമായി പരുക്കേറ്റ സുബിതയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.