കൊച്ചി: അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലാണ് സംഭവം.
ലിജി(40)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷി(42)നെ പോലീസ് പിടികൂടി.
ആശുപത്രിയുടെ നാലാം നിലയില്‍ വച്ചായിരുന്നു സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയതായിരുന്നു ലിജി ആശുപത്രിയില്‍.
മഹേഷ് ഇവിടെ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.
ഇതിനിടെ കൈയില്‍ കരുതിയ കത്തിയെടുത്ത് മഹേഷ്, ലിജിയെ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ലിജി മരിച്ചു.
ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നു. ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.