ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതിതെ തുടര്‍ന്ന് ഭാര്യ തൂങ്ങി മരിച്ചു. മധ്യപ്രദേശിലാണ് സംഭവം.
ഇന്‍ഡോര്‍ സ്വദേശിനിയായ റീന യാദവ് (34) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് ബല്‍റാം ആണ് പോലീസില്‍ വിവരമറിയിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ താന്‍ ഭാര്യയെ വിലക്കിയിരുന്നു.
ഇതിന്റെ ദേഷ്യത്തിലാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
അതേസമയം 15 വര്‍ഷമായി വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.