കടുത്ത തലവേദനയുമായി ഉറങ്ങാൻ കിടന്ന യുവതി ഉണർന്നപ്പോൾ സംസാരിച്ചത് വിദേശ ഭാഷയിൽ. അമേരിക്കയിലെ അരിസോണ സ്വദേശിയായ മിഷേൽ മേയർ എന്ന നാൽപ്പത്തിയഞ്ചുകാരിയിലാണ് ഏവരെയും അന്പരപ്പിച്ച മാറ്റം സംഭവിച്ചത്. തുടർന്ന് ഏകദേശം രണ്ടാഴ്ച്ചയോളം ഓസ്ട്രേലിയൻ, ഐറിഷ് ഭാഷകളാണ് ഇവർ സംസാരിച്ചത്.അതിനു ശേഷം രണ്ടു വർഷത്തോളം ഇവർ സംസാരിച്ചത് ബ്രിട്ടീഷ് ഉച്ചാരണത്തിലായിരുന്നു.
ഫോറിൻ ആക്സന്റ് സിൻഡ്രോം എന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സ്ട്രോക് പോലെയുള്ള രോഗമോ തലച്ചോറിന് ഏൽക്കുന്ന ആഘാതമോ ആണ് ഈ അവസ്ഥയ്ക്കു കാരണം.ഇത്തരത്തിൽ നൂറ് കേസുകൾ മാത്രമേ റിപ്പോർട്ടു ചെയ്യ്തിട്ടുള്ളു.
ശരീരത്തിലെ തൊലി ഇലാസ്റ്റികിനു സമമാകുന്ന രോഗവും സന്ധികൾ ഇളകി പോകുന്നതു പോലെയുള്ള രോഗവും മിഷേലിനുണ്ട്. ഇത്തരത്തിൽ പഠിച്ചിട്ടില്ലാത്ത ഭാഷകൾ സംസാരിക്കുന്ന സംഭവം 1907ലാണ് ആദ്യമായി ഒൗദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. സ്ട്രോക് സംഭവിച്ചയൊരാളാണ് ഇത്തരത്തിൽ ആദ്യമായി മറ്റ് ഭാഷകളിൽ സംസാരിച്ചത്.