ചതിച്ചത് ഡോക്ടറല്ല! മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ചത് ജൂണിയര്‍ ഡോക്ടറിന്റെ സഹോദരനാണെന്ന് പറഞ്ഞ്; പോലീസ് പറയുന്നതിങ്ങനെ…

CHAINഗാന്ധിനഗര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കബളിപ്പിച്ചു സ്വര്‍ണം കവര്‍ന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നെടുമ്പാശേരി ചെങ്ങവനാട് വയല്‍ക്കര മായിനുദ്ദീന്‍ (36)ആണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ഇതേ കോളജിലെ മലബാര്‍ സ്വദേശിയായ ജൂണിയര്‍ ഡോക്ടറുമായി സൗഹൃദത്തിലായി. പിന്നീട് നാട്ടിലേക്കു പോയ ഡോക്ടറെ കാണാതെ വന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ഡോക്ടറുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം വിദ്യാര്‍ഥിനി ഡോക്ടറെ വിളിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടു കിടപ്പിലാണെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാല്‍ അല്‍പം പണം തന്നു സഹായിക്കണമെന്നും ആവശ്യപ്പെട്ടു. കൈവശം പണമില്ലന്നു വിദ്യാര്‍ഥിനി പറഞ്ഞപ്പോള്‍ സ്വര്‍ണാഭരണം വായ്പയായി ചോദിച്ചു. മൂന്നര പവെന്‍റ സ്വര്‍ണപാദസ്വരം ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്റെ സഹോദരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയക്കാമെന്നും അവെന്‍റ കൈവശം സ്വര്‍ണം കൊടുത്തുവിടണമെന്നും നിര്‍ദേശിച്ചു. അങ്ങനെ അപരിചിതനായ ഒരു യുവാവ് മെഡിക്കല്‍ കോളജിലെത്തെി വിദ്യാര്‍ഥിനിയില്‍നിന്നു സ്വര്‍ണംവാങ്ങി പോയി. പിന്നീട് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പണം ചോദിച്ചു. വിദ്യാര്‍ഥിനി രണ്ടരപവെന്‍റ മാലയും മോതിരവും രണ്ടാമതും യുവാവിെന്‍റ കൈവശം കൊടുത്തു. മൂന്നാം തവണയും പണം ചോദിച്ചപ്പോള്‍ കൂട്ടുകാരിയായ മറ്റൊരു മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ രണ്ടര പവെന്‍റ മാലയും വാങ്ങി യുവാവിനു നല്‍കി.

കഴിഞ്ഞമാസം വിദ്യാര്‍ഥിനി ഡോക്ടറെ വിളിച്ചു. സൗഹൃദ സംഭാഷണത്തിനുശേഷം സ്വര്‍ണാഭരണങ്ങള്‍ തിരികെ തരുന്നതു സംബന്ധിച്ചു വിദ്യാര്‍ഥിനി സംസാരിച്ചു. അപ്പോഴാണ് വിദ്യാര്‍ഥിനി കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്നു ജൂണിയര്‍ ഡോക്ടര്‍ കോട്ടയം ഡിവൈഎസ്പിക്കു പരാതി നല്‍കി. തുടര്‍ന്നു ഗാന്ധിനഗര്‍ എസ്‌ഐ എം.ജെ. അരുണിെന്‍റ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മായിനുദ്ദീന്‍ പിടിയിലായത്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന മായിനുദീന്‍ സഹോദരനെ പറഞ്ഞുവിടുകയാണെന്നു പറഞ്ഞു. ഇയാള്‍ത്തന്നെയെത്തിയാണു വിദ്യാര്‍ഥിനിയില്‍നിന്ന് സ്വര്‍ണം വാങ്ങിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts