പോ​ലീ​സ് ടെ​സ്റ്റി​ല്‍ വി​ജ​യി​ക്കു​ന്ന​തി​നാ​യി ത​ല​മു​ടി​യ്ക്കു​ള്ളി​ല്‍ എം-​സീ​ല്‍ ഒ​ട്ടി​ച്ച് യു​വ​തി ! ഒ​ടു​വി​ല്‍ പ​ണി​പാ​ളി​യ​തി​ങ്ങ​നെ…

പോ​ലീ​സ് കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യ്ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ഉ​യ​രം കൂ​ട്ടാ​ന്‍ ത​ല​മു​ടി​യി​ല്‍ എം-​സീ​ല്‍ വാ​ക്സ് ഒ​ട്ടി​ച്ച് യു​വ​തി.

തെ​ല​ങ്കാ​ന​യി​ലെ മെ​ഹ്ബൂ​ബ്ന​ഗ​റി​ല്‍ ന​ട​ന്ന പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഉ​യ​രം അ​ള​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണം ഉ​ദ്യോ​ഗാ​ര്‍​ത്ഥി​യു​ടെ ഉ​യ​രം രേ​ഖ​പ്പെ​ടു​ത്താ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ടി​ക്ക് താ​ഴെ എം-​സീ​ല്‍ ഒ​ട്ടി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ അ​യോ​ഗ്യ​യാ​ക്കി.

”ഉ​ദ്യോ​ഗാ​ര്‍​ത്ഥി​യു​ടെ ഉ​യ​രം അ​ള​ക്കു​ന്ന​തി​ന് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ത്തി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യെ​ങ്കി​ലും ഉ​പ​ക​ര​ണം റീ​ഡിം​ഗ് ഒ​ന്നും കാ​ണി​ച്ചി​ല്ല. ഈ ​സ​മ​യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​യു​ടെ ത​ല പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ല്‍ ഉ​യ​രം കി​ട്ടാ​ന്‍ മു​ടി​യി​ഴ​ക​ള്‍​ക്കു​ള്ളി​ല്‍ എം ​സീ​ല്‍ വാ​ക്‌​സ് തേ​ച്ച് പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു”​മെ​ഹ്ബൂ​ബ് ന​ഗ​ര്‍ എ​സ്പി വെ​ങ്ക​ടേ​ശ്വ​ര​ലു പ​റ​ഞ്ഞു.

ഉ​യ​രം അ​ള​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ത്തി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ത്ഥി നി​ല്‍​ക്കു​മ്പോ​ള്‍, സെ​ന്‍​സ​റു​ക​ള്‍ പ്ര​തി​ക​രി​ക്കു​ക​യും ഉ​യ​ര​വും ഭാ​ര​വും ഓ​ട്ടോ​മാ​റ്റി​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

ത​ല​യും കാ​ലും പൂ​ര്‍​ണ​മാ​യി ഉ​പ​ക​ര​ണ​ത്തി​ല്‍ സ്പ​ര്‍​ശി​ച്ചി​രി​ക്ക​ണം. എ​ങ്കി​ല്‍ അ​ള​വി​ല്‍ പി​ഴ​വു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണം കാ​ര​ണ​മാ​ണ് യു​വ​തി പി​ടി​ക്ക​പ്പെ​ട്ട​ത്. അ​ല്ലെ​ങ്കി​ല്‍ ഈ ​ത​ട്ടി​പ്പി​ല്‍ അ​വ​ര്‍ വി​ജ​യി​ക്കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി. എ​സ്പി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം യു​വ​തി​യെ അ​യോ​ഗ്യ​യാ​ക്കി.

ശാ​രീ​രി​ക അ​ള​വു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നും കൃ​ത്യ​ത​യ്ക്കാ​യി വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​നും ഇ​പ്പോ​ള്‍ ആ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ല്‍ യാ​തൊ​രു ത​ട്ടി​പ്പും ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും എ​സ്പി പ​റ​ഞ്ഞു.

Related posts

Leave a Comment