വനിതാ ജീവനക്കാരി വിമാനത്തില് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള് പുറത്ത്. ശുചിമുറി ഉപയോഗിക്കാന് ജീവനക്കാര് അനുവദിക്കാഞ്ഞതിനെത്തുടര്ന്നാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് യുവതി ആരോപിച്ചു.
ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ഓണ്ലൈനില് പ്രത്യക്ഷപ്പെട്ട ഒരു ഹ്രസ്വ വീഡിയോയില്, ഒരു യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്ലൈന്സ് ഫ്ലൈറ്റിന്റെ തറയില് പതുങ്ങിനില്ക്കുന്നതും ഇനി പിടിച്ചുനില്ക്കാന് കഴിയാത്തതിനാല് വാഷ്റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തര്ക്കിക്കുന്നതും കണാമായിരുന്നു.
സ്പിരിറ്റ് എയര്ലൈന്സിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്ലൈറ്റ് അറ്റന്ഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില് വിമാനത്തിന്റെ മൂലയില് യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്.
”എനിക്ക് മൂത്രമൊഴിക്കണം. ഇപ്പോള് രണ്ട് മണിക്കൂറായി. നിങ്ങള് എന്തുകൊണ്ട് ശുചിമുറി ഉപയോഗിക്കാന് അനുവദിക്കുന്നില്ലെന്ന് എന്നോട് പറയൂ. നിങ്ങള് ശുചിമുറിയുടെ വാതില് അടച്ചു,” ആ യാത്രക്കാരി ഫ്ലൈറ്റ് അറ്റന്ഡന്റിനോട് പറഞ്ഞു.
യാത്രക്കാരിയോട് സംസാരിച്ച ഫ്ലൈറ്റ് അറ്റന്ഡന്റ് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ”എനിക്ക് മൂത്രമൊഴിക്കാതിരിക്കാന് കഴിയില്ല. നിങ്ങള്ക്ക് എന്ത് വേണമെങ്കിലും ചെയ്യാം,” യാത്രക്കാരി വിമാന ജീവനക്കാരിയോട് ദേഷ്യപ്പെട്ട് പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്യിക്കാന് യാത്രക്കാരി വിമാന ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്തുവെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് സ്പിരിറ്റ് എയര്ലൈന്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്തില് ഒരു വനിതാ യാത്രക്കാരിയെ ശുചിമുറി ഉപയോഗിക്കാന് അനുവദിക്കാത്തതും തറയില് മൂത്രമൊഴിക്കുന്നതും ഇത് ആദ്യ സംഭവമല്ല.
2018ല് ലണ്ടനില്നിന്ന് പോളണ്ടിലെ വാര്സയിലേക്കുള്ള വിസ് എയര് വിമാനത്തില് ഒരു സ്ത്രീ തറയില് മൂത്രമൊഴിക്കാന് നിര്ബന്ധിതയായിരുന്നു.
ടോയ്ലറ്റ് ഉപയോഗിക്കാന് ജീവനക്കാര് അനുവദിക്കാത്തതിനെത്തുടര്ന്ന്, ഒരു സുഹൃത്തിനോട് ഫോണില് സംസാരിക്കുന്നതിനിടെ അവള് വിമാനത്തിന്റെ ഭിത്തിയോട് ചേര്ന്ന് നിലത്ത് മൂത്രമൊഴിക്കുകയായിരുന്നു.
വിമാനത്തില് ഇന്ധനം നിറയ്ക്കുന്നതിനാല് വാഷ്റൂം ഉപയോഗിക്കുന്നതില് നിന്ന് സ്ത്രീയെ വിലക്കിയതായും ഇത് സാധാരണ നടപടിക്രമമാണെന്നും വിമാനക്കമ്പനി അധികൃതര് അന്ന് പറഞ്ഞിരുന്നു.