മയക്കുമരുന്ന് കാരിയര്‍ ആയി പെണ്‍കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ? തളിപ്പറമ്പിലെ മോഷ്ടാക്കളെ കുടുക്കിയത് കാമുകിമാരുമായുള്ള അര്‍ദ്ധ രാത്രിയിലെ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള കോളുകള്‍


ത​ളി​പ്പ​റ​മ്പ്: മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി വി​ല​സി​യ നാ​ലം​ഗ​സം​ഘ​ത്തെ കു​ടു​ക്കി​യ​ത് കാ​മു​കി​മാ​രു​മാ​യു​ള്ള കോ​ളു​ക​ൾ. ബൈ​ക്ക്, മൊ​ബൈ​ൽ മോ​ഷ​ണ കേ​സു​ക​ളി​ൽ ത​ളി​പ്പ​റ​മ്പി​ൽ അ​റ​സ്റ്റി​ലാ​യ യു​വ മോ​ഷ്ടാ​ക്ക​ളെ കു​ടു​ക്കി​യ​ത് കാ​മു​കി​മാ​രു​മാ​യു​ള്ള അ​ർ​ദ്ധ രാ​ത്രി​യി​ലെ മ​ണി​ക്കൂ​റു​ക​ൾ ദൈ​ർ​ഘ്യ​മു​ള്ള കോ​ളു​ക​ൾ. പ​റ​ശി​നി​ക്ക​ട​വി​ലെ ഡോ​ക്ട​റു​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ ലോ​ക്ക് ബ്രേ​ക്ക് ചെ​യ്ത് അ​ശ്വി​ൻ ഉ​പ​യോ​ഗി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

അ​തി​നി​ട​യി​ൽ നി​ഫ്റ്റ് വി​ദ്യാ​ർ​ഥി​യു​ടെ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി വ​ണ്ടി​യു​ടെ നി​റം മാ​റ്റി മോ​ഷ​ണ​സം​ഘ​ത്തി​ൽ പെ​ട്ട അ​ശ്വ​ന്ത് ശ​ശി ഉ​പ​യോ​ഗി​ച്ചു വ​രി​ക​യും ചെ​യ്തു. ധ​ർ​മ​ശാ​ല​യി​ലെ നി​ർ​മ്മാ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ശ്വി​നും സം​ഘ​വും ഉ​ണ്ടെ​ന്ന വി​വ​രം കി​ട്ടി പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് ചാ​ടി അ​ശ്വി​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ശ്വ​ന്ത് ശ​ശി​യെ അ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​ശ്വ​ന്തി​നെ ജാ​മ്യ​ത്തി​ൽ എ​ടു​ക്കാ​ൻ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ നി​ന്നും എ​ടു​ത്ത ഫോ​ൺ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ജാ​മ്യം എ​ടു​ക്കാ​ൻ 25000 രൂ​പ വ​ക്കീ​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ പ​ണം ക​ണ്ടെ​ത്താ​ൻ വി​സ്മ​യ പാ​ർ​ക്കി​നു മു​ന്നി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ചു. ആ ​ഫോ​ൺ ത​മി​ഴ്നാ​ട്ടി​ൽ കൊ​ണ്ട് പോ​യി ലോ​ക്ക് ബ്രെ​യി​ക്ക് ചെ​യ്തു.

മൂ​ന്ന് ദി​വ​സം അ​വി​ടെ താ​മ​സി​ച്ചു. ആ ​സ​മ​യം ആ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് തളിപ്പറന്പിനടുത്തെ പ്ല​സ് ടു​ക്കാ​രി കാ​മു​കി​യെ വി​ളി​ച്ച​താ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ എ​ളു​പ്പ​മാ​യ​ത്. കാ​മു​കി​മാ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി പോ​ലീ​സ് സം​സാ​രി​ച്ചെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക​ൾ കാ​മു​ക​ന്മാ​രെ ത​ള്ളി​ക്ക​ള​യാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.

കാ​മു​കി​മാ​രു​മാ​യി പ്ര​തി​ക​ൾ മാ​ളു​ക​ളും ബീ​ച്ചു​ക​ളും സ​ന്ദ​ർ​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കാ​രി​യ​ർ ആ​യി പെ​ൺ​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു​ണ്ട് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി. ​കെ. ര​ത്ന​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​ക​ളെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ട​പ്പും ന​ട​ത്താ​നും ഒ​രു​ങ്ങു​ക​യാ​ണ് ത​ളി​പ്പ​റ​മ്പ പോ​ലീ​സ്.

Related posts