വിചിത്രമായ ചെയ്തികള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നവരുണ്ട്. എന്നാല്‍ ആര്‍ത്തവ രക്തം ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ? സംഗതി സത്യമാണ്.
ഒരു അമേരിക്കന്‍ യുവതിയാണ് ഈ സംഗതി ഇപ്പോള്‍ വെളിപ്പെടുത്തിയിരക്കുന്നത്. സ്വന്തം ആര്‍ത്തവരക്തം ശേഖരിച്ച് അത് ഫേസ്മാസ്ക് ആയി ഉപയോഗിക്കുകയാണ് ഈ യുവതി.
ന്യൂജഴ്സി സ്വദേശിനിയായ ജിനാ ഫ്രാന്‍സിസ് ആണ് വ്യത്യസ്ഥമായ ഈ ചര്‍മ സംരക്ഷണ രീതി പരീക്ഷിച്ചിരിക്കുന്നത്.
എന്നാല്‍ ചര്‍മ സംരക്ഷണത്തിനു മാത്രമല്ല ജിനാ ആര്‍ത്തവ രക്തം ഉപയോഗിക്കുന്നത്. ചെടികള്‍ക്ക് മികച്ച വളമായും ഇത് ഉപയോഗിക്കാമെന്നാണ് ജിനാ പറയുന്നത്.
ഇതേക്കുറിച്ച് ജിന പറയുന്നതിങ്ങനെ” എന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും ഞാന്‍ പീരീഡ്സിനെ വെറുത്തിരുന്നു. ജനന നിയന്ത്രണത്തിന്റെ ഫലമായി ഞാന്‍ ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റിക്കാനും പീരീഡ്സ് ഒഴിവാക്കാനും പതിവായി ശ്രമിച്ചു. ഒടുവില്‍ ഞാന്‍ ജനന നിയന്ത്രണ പരീക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഒരു വര്‍ഷം എനിക്ക് പീരീഡ്സ് ഉണ്ടായതുമില്ല. പിന്നീടാണ് ഞാന്‍ സ്ത്രീകള്‍ക്കിടയില്‍ പോയി ഉദരത്തെപ്പറ്റി പഠിക്കാന്‍ തുടങ്ങിയത്’ ജിനാ പറയുന്നു.
ഒട്ടുമിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ ചക്രം വേദനാജനകമായ അനുഭവമാണ് സമ്മാനിക്കുന്നതെന്നും സ്കൂളുകളില്‍ പഠിക്കുന്ന കാലം മുതല്‍ സാനിറ്ററി പാഡുകളും ടാംപൂണുകളും ഉപയോഗിച്ച് ഇത് മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ജിനാ പറയുന്നു.
സ്ത്രീകളുടെ ഉദരത്തിന്റെ ശക്തി തനിക്ക് മനസ്സിലായെന്നും ഇത് എല്ലാ സ്ത്രീകളും മനസ്സിലാക്കണമെന്നും ഇവര്‍ പറയുന്നു. ഫേസ്മാസ്ക്ക്, ചെടികള്‍ക്കുള്ള വളം, കളര്‍ ചെയ്യാനുള്ള പെയിന്റ് എന്നിങ്ങനെ വിവിധ രീതികളില്‍ ആര്‍ത്തവ രക്തം ഉപയോഗപ്പെടുത്താം എന്നും ജിന പറയുന്നു.