
കേളകം: ഫേസ്ബുക്കിലൂടെ കേളകം സിഐയ്ക്കും പോലീസിനുമെതിരേ അസഭ്യവർഷവും അശ്ലീല കമന്റുമിട്ട യുവതിക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ബിന്ദു ജ്വല്ലറി കവർച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നതും കേസിലെ വിശദാംശങ്ങളും സിഐയും അന്വേഷണ ടീമംഗങ്ങളും വിവരിച്ചത് ഒൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് കമന്റായാണ് യുവതി കേട്ടാൽ അറയ്ക്കുന്ന തെറിയഭിഷേകം നടത്തിയത്. കണിച്ചാറിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ വീട്ടുടമയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് കേളകം പോലീസിനെ സമീപിച്ചിരുന്നതായി പറയുന്നു.
എന്നാൽ ഇത് സിവിൽ കേസിൽ പെടുന്ന കാര്യമായതിനാൽ കോടതിയെ സമീപിക്കണമെന്ന് പറഞ്ഞതാണ് യുവതിയെ പ്രകോപിപ്പിക്കാൻ കാരണമായതെന്നു പറയുന്നു. ഐടി ആക്ട് പ്രകാരവും വ്യക്തിഹത്യക്കുമെതിരേയാണ് കേസെടുത്തിരിക്കുന്നത്.