ഗർഭാവസ്ഥയിലുള്ള ശിശുവിന്റെ ഓരോ ചലനങ്ങളും മാതാപിതാക്കളിൽ ഉളവാക്കുന്ന ആകാംക്ഷ വളരെ വലുതാണ്. എന്നാൽ അമ്മയുടെ ഉദരത്തിൽ കിടക്കുന്ന കുട്ടി ഒരു പരിധിയിൽ കൂടുതൽ ചലനം സൃഷ്ടിച്ചാൽ ആകാംക്ഷയല്ല അന്പരപ്പാണ് ഏവരിലും തോന്നുക. അത്തരമൊരു ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
അമ്മയുടെ ഉദരത്തിലുള്ള കുട്ടി വലിയ രീതിയിൽ ചലിക്കുന്പോൾ ഇവരിലുടെ വയറിലുണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഈ വനിത സ്വയം പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി മാറിയിരിക്കുകയാണ്. ചില സിനിമയിലെ രംഗങ്ങളെ അനുകരിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്നാണ് പലരുടെയും അഭിപ്രായം. അതേസമയം എവിടെവച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.