നവോത്ഥാനം ലക്ഷ്യം വച്ച് ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്ത ഗാനത്തെച്ചൊല്ലിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് രാഷ്ട്രീയ തര്‍ക്കങ്ങളും പോരാട്ടങ്ങളും സൈബര്‍ യുദ്ധവും അരങ്ങേറുന്നത്.
ഗാനം റിലീസ് ചെയ്ത ഉടന്‍ 1000 പേര് ലൈക്ക് ചെയ്തപ്പോള്‍ 11000 പേരാണ് അണ്‍ലൈക്ക് ചെയ്തത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ ഇതിനെ മറികടക്കാന്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ആഹ്വാനം നല്കി തുടങ്ങി.
ഇത് വാര്‍ത്തയാകും മുമ്പേ അണ്‍ലൈക്ക് കാമ്പയില്‍ മറികടക്കണം എന്നായിരുന്നു സന്ദേശം. എല്ലാവരും ലൈക്കുചെയ്യുകയും കമന്റിടുകയും വേണമെന്നാണ് സൈബര്‍ സന്ദേശത്തില്‍ നിര്‍ദേശിച്ചിരുന്നത്. ഇതേസമയം ലൈക്കുകള്‍ക്ക് മുകളില്‍ അണ്‍ലൈക്കുകള്‍ എത്തിക്കാനാണ് സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള എതിര് പാര്‍ട്ടിക്കാരുടെ ശ്രമം. ലൈക്കുകളും അണ്ലൈക്കുകളും ഒരുപോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഏതായാലും യുദ്ധം മുറുകും എന്നുതന്നെ വേണം കരുതാന്‍.
ഗാനം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമിങ്ങനെയാണ്…
സഖാവേ ,
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വനിതാമതിലിന്റെ ശീര്‍ഷക ഗാനത്തിനെതിരെ സംഘികള്‍ മാസ്സ് അണ്‍ലൈക്ക് ക്യാമ്പയിന് നടത്തുന്നു…നിലവില്‍ 11k അണ്‍ലൈക്ക് ഉള്ള വീഡിയോക്ക് 1k ലൈക് പോലുമില്ല…വാര്‍ത്തയാവും മുന്നേ അത് മറികടക്കണം മുഴുവന്‍ സഖാക്കളും ലിങ്കില്‍ കേറി ലൈക് ചെയ്യുക. പറ്റുന്നവര്‍ കമന്റും ചെയ്യുക .പരമാവധി ഇ മെസേജ് ഷെയര്‍ ചെയ്യുക സഖാക്കളെ..!