ലാ ഹാവ്റെ: വനിതാ ലോകകപ്പില്‍ യുഎസ്എയും നെതര്‍ലന്‍ഡ്സും തോല്‍വി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാര്. ഗ്രൂപ്പ് എഫില്‍ നിലവിലെ ചാമ്പ്യന്മാരായ യുഎസ്എ 2-0ന് സ്വീഡനെ തോല്പിച്ചു. ഗ്രൂപ്പ് ഇയില്‍ നെതര്‍ലന്‍ഡ്സ് 2-1ന് കാനഡയെ പരാജയപ്പെടുത്തി.
ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തില്‍ കാമറൂണ്‍ 2-1ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായാണ് കാനഡ പ്രീക്വാര്‍ട്ടറിലെത്തിയത്.
പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്
സ്പെയിൻ- യുഎസ്എ, ഫ്രാന്‍സ്- ബ്രസീൽ, ജര്‍മനി-നൈജീരിയ, സ്വീഡൻ-കാനഡ, ഇറ്റലി-ചൈന, നെതര്‍ലന്‍ഡ്സ്-ജപ്പാൻ, നോര്‍വേ-ഓസ്ട്രേലിയ, ഇംഗ്ലണ്ട്-കാമറൂൺ.